ലോക് ഡൗൺ നിർദ്ദേശങ്ങൾ ലംഘിച്ച് ചത്ത ജെല്ലിക്കെട്ട് കാളയെ സംസ്‌കരിക്കാൻ ആയിരങ്ങൾ തെരുവിലിറങ്ങി ; കാളയ്ക്ക് അന്തിമോപചാരം അർപ്പിക്കാൻ എത്തിയ 3000 പേർക്കെതിരെ പൊലീസ് കേസെടുത്തു

സ്വന്തം ലേഖകൻ ചെന്നൈ : കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് നിലനിൽക്കുന്ന ലോക് ഡൗൺ നിയന്ത്രണങ്ങൾ നിലനിൽക്കെ ചത്ത ജെല്ലിക്കെട്ട് കാളയെ പരമ്പരാഗത രീതിയിൽ സംസ്‌കരിക്കാൻ നിരത്തിലിറങ്ങിയ ആയിരത്തിലധികം പേർക്കെതിരെ പൊലാസ് കേസെടുത്തു. തമിഴ്‌നാട്ടിലെ മധുര മുധുവർപ്പെട്ടിയിലാണ് നിർദേശങ്ങൾ കാറ്റിൽപ്പറത്തി ജനങ്ങൾ തെരുവിലിറങ്ങിയത്. പരമ്പരാഗത തമിഴ്‌നാട് രീതിയിൽ എല്ലാ ആഘോഷങ്ങളും നടത്തിയാണ് മൂളി എന്ന ജെല്ലിക്കെട്ട് കാളയെ നാട്ടുകാർ യാത്രയാക്കിയത്. നിരവധി ജെല്ലിക്കെട്ട് മത്സരങ്ങളിൽ വിജയങ്ങൾ നേടിയിട്ടുള്ള കാളയാണ് മൂളി. പ്രദേശത്തെ സെല്ലായി അമ്മൻ ക്ഷേത്രത്തിന്റെ കാളയാണെങ്കിലും അവിടെയുള്ള കുടുംബങ്ങൾക്കെല്ലാം മൂളി പ്രിയപ്പെട്ടതായിരുന്നു. […]