play-sharp-fill

സെക്രട്ടേറിയറ്റ് വളയല്‍ സമരം : വേദിയില്‍ പ്രസംഗിക്കുന്നതിനിടെ മുസ്ലീംലീഗ് നേതാവ് എം കെ മുനീര്‍ കുഴഞ്ഞുവീണു..! ആരോഗ്യനില തൃപ്തികരമെന്ന് നേതാക്കള്‍

സ്വന്തം ലേഖകൻ തിരുവനന്തപുരം: യുഡിഎഫ് നടത്തുന്ന സെക്രട്ടേറിയറ്റ് വളയല്‍ സമരത്തിനിടെ മുസ്ലീംലീഗ് നേതാവ് എം കെ മുനീര്‍ കുഴഞ്ഞുവീണു. വേദിയില്‍ പ്രസംഗിക്കുന്നതിനിടയിലാണ് കുഴഞ്ഞു വീണത്. ഒന്നുരണ്ടു വാചകങ്ങള്‍ പറഞ്ഞ് കഴിഞ്ഞപ്പോഴേക്കും മുനീറിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു . മുതിര്‍ന്ന നേതാവ് സി പി ജോണ്‍ സംസാരിച്ച ശേഷം അടുത്തതായി പ്രസംഗിക്കാനായി പീഠത്തിലേക്ക് പോയ സമയത്താണ് മുനീര്‍ കുഴഞ്ഞുവീണത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട മുനീറിനെ മറ്റു നേതാക്കള്‍ ചേര്‍ന്ന് കസേരയില്‍ പിടിച്ചിരുത്തി. മുനീറിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് നേതാക്കള്‍ പറഞ്ഞു. സമരത്തില്‍ പങ്കെടുക്കുന്നത് തുടര്‍ന്ന് അദ്ദേഹം സ്റ്റേജില്‍ തന്നെ ഇരിക്കുകയാണ്. […]