ബ്രഹ്മപുരത്ത് മന്ത്രിമാര്‍ സന്ദര്‍ശനം നടത്തി; 80% തീ നിയന്ത്രണ വിധേയമാക്കാന്‍ കഴിഞ്ഞു; ഇന്നത്തോടെ മാലിന്യ നീക്കം പഴയ നിലയിലാകും’; പി രാജീവ്

സ്വന്തം ലേഖകൻ കൊച്ചി: ബ്രഹ്മപുരം തീ എപ്പോൾ അണയ്ക്കാൻ കഴിയുമെന്ന് ഇപ്പോൾ പറയാനാകില്ലെന്ന് മന്ത്രി പി. രാജീവ്, സമാനതകളില്ലാത്ത അനുഭവമാണിത്, പാഠം ഉൾക്കൊണ്ടുള്ള പ്രവർത്തനം രൂപവൽകരിക്കും. മന്ത്രി എം.ബി. രാജേഷി​നൊപ്പം ബ്രഹ്മപുരം സന്ദർശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. ബ്രഹ്മപുരത്തെ തീ 80% നിയന്ത്രണ വിധേയമാക്കാന്‍ കഴിഞ്ഞുവെന്നും ഇന്നത്തോടെ മാലിന്യ നീക്കം പഴയനിലയിലാകുമെന്നും മന്ത്രി പി രാജീവ് വ്യക്തമാക്കി. തീ അണച്ചാലും വീണ്ടു തീ പിടിക്കുന്ന സാഹചര്യം ആണ്.ഇപ്പോള്‍ തീ അണയ്ക്കുന്നതിനാണ് മുന്‍ഗണന.നഗരത്തിലെ മാലിന്യ നീക്കം പുനസ്ഥാപിച്ചു. 40 ലോഡ് മാലിന്യം നീക്കി.ഇന്നത്തോടെ മാലിന്യ നീക്കം […]