play-sharp-fill

ബ്രഹ്മപുരത്തിന് സഹായവുമായി എംഎ യൂസഫലി..! ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ഒരു കോടി രൂപ ധനസഹായം;തുക കോർപ്പറേഷന് കൈമാറും

സ്വന്തം ലേഖകൻ കൊച്ചി : ബ്രഹ്മപുരം മാലിന്യസംസ്കരണ പ്ലാന്‍റിലെ തീപിടുത്തത്തെ തുടര്‍ന്നുണ്ടായ പ്രതിസന്ധി പരിഹരിക്കാനായി പരിഹരിക്കാന്‍ സഹായം പ്രഖ്യാപിച്ച് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലി. ഒരു കോടി രൂപയാണ് സമയമായി നൽകുകയെന്ന്എ ന്ന് ലുലു ഗ്രൂപ്പ് അറിയിച്ചു. കനത്ത പുകയെ തുടര്‍ന്ന് ശ്വാസകോശ സംബന്ധമായ അസുഖം ബാധിച്ചവര്‍ക്ക് വൈദ്യസഹായം എത്തിക്കുന്നതിനും, ബ്രഹ്മപുരത്ത് മെച്ചപ്പെട്ട മാലിന്യസംസ്കരണ സംവിധാനം ഉറപ്പാക്കാനുമാണ് സഹായം. കൊച്ചി മേയര്‍ അഡ്വ.എം.അനില്‍ കുമാറിനെ ഫോണില്‍ വിളിച്ചായിരുന്നു യൂസഫലി ഇക്കാര്യം അറിയിച്ചത്. ലുലു ഗ്രൂപ്പ് പ്രതിനിധികള്‍ തുക ഉടൻ കോർപ്പറേഷന് കൈമാറും.

പാവപ്പെട്ടവർക്ക് വേണ്ടി പ്രവർത്തിക്കുമ്പോൾ പല ആരോപണങ്ങളും കേൾക്കേണ്ടിവരും..! ലൈഫ് മിഷൻ വിഷയത്തിൽ സമൂഹ മാധ്യമങ്ങളിൽ വരുന്ന ആരോപണങ്ങൾ തന്നെയോ ലുലു ഗ്രൂപ്പിനെയോ ബാധിക്കില്ല…! സ്വപ്ന സുരേഷിന്‍റെ ആരോപണങ്ങൾ തള്ളി എം.എ. യൂസഫലി

സ്വന്തം ലേഖകൻ ദുബായ്: സ്വപ്ന സുരേഷിന്റെ ആരോപണങ്ങൾ തള്ളി ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി. ലൈഫ് മിഷൻ വിഷയത്തിൽ സമൂഹ മാധ്യമങ്ങളിൽ വരുന്ന ആരോപണങ്ങൾ തന്നെയോ ലുലു ഗ്രൂപ്പിനെയോ ബാധിക്കില്ലെന്ന് യൂസഫലി വ്യക്തമാക്കി. പാവപ്പെട്ടവർക്ക് വേണ്ടി നിലകൊള്ളുമ്പോൾ പല ആരോപണങ്ങളും ഉയരുമെന്നും അദ്ദേഹം പറഞ്ഞു.എം എ യൂസഫലിക്ക് ഇ ഡി നോട്ടിസ് അയച്ചുവെന്ന വാർത്തയിൽ പ്രതികരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സോഷ്യൽമീഡിയ ആരോപണങ്ങളിൽ ഭയമില്ല. 65,000 പേർ ജോലി ചെയ്യുന്ന സ്ഥാപനമാണ് ലുലു. 310 കോടി രൂപ ഇന്ത്യയ്ക്ക് പുറത്തും 25 കോടി […]