ലാലേട്ടേൻ ആരാധകർ ലൂസിഫറിന്റെ രണ്ടാം ഭാഗത്തിനായി വർഷങ്ങൾ കാത്തിരിക്കണം ; വെളിപ്പെടുത്തലുമായി മുരളി ഗോപി
സ്വന്തം ലേഖിക കോട്ടയം : ലാലേട്ടൻ ആരാധകർ ലൂസിഫറിന്റെ രണ്ടാം ഭാഗത്തിനായി രണ്ട് വർഷങ്ങൾ കൂടി കാത്തിരിക്കണം. വെളിപ്പെടുത്തലുമായി തിരക്കഥാകൃത്ത് മുരളി ഗോപി രംഗത്ത്. ലൂസിഫർ രണ്ടാം ഭാഗത്തിന് മുൻപ് ഞാൻ വേറൊരു പ്രോജക്ട് ചെയ്യുന്നുണ്ട്. ലാലേട്ടനും വേറൊരു പ്രോജക്ടുണ്ട്. ഇത് രണ്ടും കഴിഞ്ഞ് 2021 ന്റെ അവസാനത്തോടെയായിരിക്കും ലൂസിഫർ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം ആരംഭിക്കുകയെന്ന് മുരളി ഗോപി പറഞ്ഞു. ഈ വർഷം വെള്ളിത്തിരയിലെത്തിയ മികച്ച ചിത്രങ്ങളിൽ ഒന്നായിരുന്നു മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫർ. മുരളി ഗോപിയുടെ തിരക്കഥയും പൃഥ്വിയുടെ […]