play-sharp-fill

നിരാശാ കാമുകന്മാർ കൊലപാതികളാകുന്ന പ്രത്യേക സ്ഥിതിവിശേഷമാണ് ഇന്ന് കേരളത്തിലുള്ളത്;സ്നേഹിച്ച പെണ്ണ് തന്നിൽ നിന്നകന്നാൽ അവളെ അതിക്രൂരമായി കൊല്ലുന്നത് സംസ്ഥാനത്ത് ഇപ്പോൾ സാധാരണയാകുന്നു.പ്രണയം നിരസിച്ചാൽ കൊല…ദൈവത്തിന്റെ സ്വന്തം നാട്ടിലെ യുവതലമുറയ്ക്കിതെന്തു പറ്റി…

കോട്ടയത്തെ ലക്ഷ്മി, തിരുവല്ലയിലെ കവിത, കടമ്മനിട്ടയിലെ ശാരിക, പെരിന്തൽമണ്ണയിലെ ദൃശ്യ, കാക്കനാട്ടെ ദേവിക, കാരക്കോണത്തെ ആഷിക, കണ്ണൂരിലെ മാനസി, നെടുമങ്ങാട്ടെ സൂര്യ ഇപ്പോഴിതാ പാനൂരിലെ വിഷ്ണുപ്രിയ…പ്രണയം നിരസിച്ചതിനെ പേരിൽ ജീവൻ തന്നെ പകരം നൽകേണ്ടി വന്ന പെൺകുട്ടികളുടെ പട്ടികയിലെ ചില പേരുകൾ മാത്രമാണിത്,ആ പട്ടിക ഇങ്ങനെ അനന്തമായി നീളുകയാണ്.നോ എന്ന വാക്ക് പറഞ്ഞാൽ വെടിവച്ചും മണ്ണെണ്ണ ഒഴിച്ചും വെട്ടിയും കുത്തിയും കഴുത്തറുത്തുമൊക്കെ കൊല്ലുന്ന നിരാശാ കാമുകന്മാരുടെ നാടായി നമ്മുടെ കൊച്ചു കേരളം. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഇരുപതോളം കൊലപാതകങ്ങളാണ് പ്രണയപ്പക കാരണമുണ്ടായത്. കൗമാരക്കാരിലെ മാനസികാരോഗ്യക്കുറവാണ് […]