ഗർഭിണിയായിരുന്നപ്പോ എനിക്ക് കിട്ടുകലേന്ന് ഡോക്ടർമാർ പറഞ്ഞ കുട്ടിയാണ്, അവിടെ നിന്നാണ് ഞാൻ ഇത്രയും വളർത്തിയെടുത്തത് ; വികാരഭരിതനായി ഗോപികയുടെ അച്ഛൻ

സ്വന്തം ലേഖകൻ കൊച്ചി : ഗർഭിണിയായിരുന്നപ്പോ ് കിട്ടുകേലന്ന് ഡോക്ടർമാർ പറഞ്ഞ കുട്ടിയാണ്. കയ്യും കാലുമൊന്നും ഉണ്ടാകില്ലെന്നാണ് പറഞ്ഞത്. അവിടെനിന്നാണ് ഞാനവളെ പതിനേഴ്‌വയസുവരെ വളർത്തിയെടുത്തത്.അത് ഇതിനാകുമെന്ന് അറിയില്ലായിരുന്നു. വികാരഭരിതനായി ഗോപികയുടെ അച്ഛൻ. ഇല്ലായ്മയിലും അവളും ചേച്ചിയും ഞങ്ങളും വളരെ സന്തോഷത്തോടെയാണ് ഇവിടെ കഴിഞ്ഞത്’ തൃശൂർ മനയ്ക്കപ്പാറയിൽ നെട്ടൂർ സ്വദേശി സഫർ ഷാ എന്ന യുവാവ് കൊലപ്പെടുത്തിയ കലൂർ താണിപ്പിള്ളി വീട്ടിൽ ഇവ ആന്റണിയുടെ പിതാവ് വിനോദ് കണ്ണീരോടെ പറയുന്നു. ഇന്നലെ രാത്രിയാണ് മകൾ മരിച്ച വിവരം അറിയുന്നത്. പ്ലസ്ടു വിന് പഠിച്ചിരുന്ന ഇവ സ്‌കൂളിൽ […]

പ്രണയത്തിന്റെ പേരിൽ യുവാവ് കൊലപ്പെടുത്തിയ യുവതിയുടെ മൃതദേഹം തേയിലത്തോട്ടത്തിൽ നിന്ന്‌ കണ്ടെത്തി

സ്വന്തം ലേഖകൻ കൊച്ചി; പ്രണയത്തിന്റെ പേരിൽ യുവാവ് കൊലപ്പെടുത്തിയ കലൂർ സ്വദേശിനി ഇവയുടെ മൃതദേഹം കണ്ടെത്തി. തമിഴ്‌നാട്ടിലെ വരട്ടപ്പാറയിൽ തേയിലത്തോട്ടത്തിൽ നിന്നാണ് മൃതദേഹം കണ്ടത്. ദേഹമാസകലം കുത്തേറ്റ നിലയിലായിരുന്നു ശരീരം. ഇവയെ കൊലപ്പെടുത്തിയതിന് അറസ്റ്റിലായ നെട്ടൂർ സ്വദേശി സഫർ ഷായുമായി നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. കലൂർ സ്വദേശിനിയായ ഇവയെ കാണാനില്ലെന്ന് പരാതി ലഭിച്ചതിനെ തുടർന്ന് സഫറിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. തുടർന്നു നടത്തിയ ചോദ്യം ചെയ്യലിൽ ഇവയെ കൊന്ന് കാട്ടിൽ തള്ളിയതായി സമ്മതിക്കുകയായിരുന്നു. തമിഴ്‌നാട് പൊലീസും കേരള പൊലീസും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം […]

അവസാനിക്കാതെ പ്രണയക്കൊലകൾ : തിരുവനന്തപുരത്ത്‌ യുവതിയെ കഴുത്തറുത്ത് കൊന്ന ശേഷം കാമുകൻ ആത്മഹത്യയ്ക്കു ശ്രമിച്ചു ; യുവാവിന്റെ നില അതീവ ഗുരുതരം

  സ്വന്തം ലേഖകൻ തിരുവനന്തപുരം:അവസാനിക്കാതെ പ്രണയക്കൊലകൾ. തിരുവനന്തപുരത്ത് യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം കാമുകൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു. കാരക്കോണം സ്വദേശി അഷിതയാണ് മരിച്ചത്. പെൺകുട്ടിയുടെ വീട്ടിൽ കയറിയാണ് യുവാവ് ആക്രമിച്ചത്. കൊലപാതകം നടത്തിയതിന് ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച കാമുകൻ അനു ഗുരുതരാവസ്ഥയിൽ. അനുവും അഷിതയും ദീർഘനാളായി പ്രണയത്തിലായിരുന്നു. തിങ്കളാഴ്ച രാവിലെ അഷിതയുടെ വീട്ടിലേക്ക് എത്തിയ അനു വീടിന്റെ വാതിൽ അടച്ച ശേഷം അനുവിന്റെ കഴുത്തറക്കുകയായിരുന്നു. അഷിതയുടെ കഴുത്ത് അറുത്ത ശേഷം സ്വന്തം കഴുത്തും മുറിച്ച് ആത്മഹത്യ ചെയ്യാനുള്ള ശ്രമത്തിലായിരുന്നു അനു. പെൺകുട്ടിയുടെ നിലവിളി കേട്ട് […]