കണ്ണില്ലാത്ത ക്രൂരത…! കാഴ്ചപരിമിതിയുള്ള ലോട്ടറി വിൽപനക്കാരനെ പറ്റിച്ച് ടിക്കറ്റുകൾ തട്ടിയെടുത്തു; 10000 രൂപയോളം വില വരുന്ന 40 സമ്മർ ബംമ്പർ ലോട്ടറികളാണ് നഷ്ടമായത്; അന്വേഷണം ഊർജിതമാക്കി പോലീസ്
സ്വന്തം ലേഖകൻ പാലക്കാട്: കാഴ്ച പരിമിതിയുള്ള ലോട്ടറി കച്ചവടക്കാരൻ്റെ പക്കൽ നിന്നും ടിക്കറ്റുകൾ തട്ടിയെടുത്തതായി പരാതി. പാലക്കാട് നഗരത്തിലാണ് സംഭവം. ലോട്ടറി വാങ്ങാനെന്ന പേരിൽ സമീപിച്ച ശേഷം ടിക്കറ്റുകളുമായി മുങ്ങുകയായിരുന്നു. റോബിൻസൺ റോഡിൽ താമസിക്കുന്ന മായാ കണ്ണന്റെ ലോട്ടറികളാണ് അജ്ഞാതൻ തട്ടിയെടുത്തത് . 10000 രൂപയോളം വില വരുന്ന 40 സമ്മർ ബംമ്പർ ലോട്ടറികളാണ് നഷ്ടമായത്. ലോട്ടറികൾ വാങ്ങിയശേഷം സമീപത്തെ ബാങ്കിൽ നിന്ന് പണം എടുത്ത് തരാം എന്ന് പറഞ്ഞാണ് ഇയാൾ മുങ്ങിയത്. മായാ കണ്ണൻ്റെ പരാതിയിൽ പാലക്കാട് സൗത്ത് പോലീസ് കേസെടുത്ത് അന്വേഷണം […]