ലോട്ടറി നമ്പര്‍ തിരുത്തി, സമ്മാനമുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് ലോട്ടറിക്കച്ചവടക്കാരിയായ വൃദ്ധയെ കബളിപ്പിച്ചു; തട്ടിയെടുത്തത് 2200 രൂപയും 62 ടിക്കറ്റും; പ്രതികള്‍ക്കായി തിരച്ചില്‍ ഊര്‍ജിതം

സ്വന്തം ലേഖകന്‍ കൊട്ടിയം: ലോട്ടറി നമ്പര്‍ തിരുത്തി, സമ്മാനമുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് ലോട്ടറിക്കച്ചവടക്കാരിയായ വൃദ്ധയില്‍ നിന്ന് 2200 രൂപയും 62 ലോട്ടറി ടിക്കറ്റുകളും തട്ടിയെടുത്തു. കൊട്ടിയം കല്ലുവിള വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന സി.ഒാമന (65) ആണ് തട്ടിപ്പിന് ഇരയായത്. ബൈക്കിലെത്തിയ 2 പേരാണ് പണവും ടിക്കറ്റുകളും തട്ടിയെടുത്തത്. രണ്ട് ദിവസം മുന്‍പ് കൊട്ടിയം സിതാര ജംക്ഷന് സമീപം സ്വകാര്യ ഒാഡിറ്റേറിയത്തിന് മുന്നില്‍ രാവിലെ 11.30നാണു സംഭവം. കാരുണ്യയുടെ 5000 രൂപയുടെ സമ്മാനം ലഭിച്ച ടിക്കറ്റാണെന്ന് കാണിച്ചാണ് തട്ടിപ്പ് നടത്തിയത്. 9511 എന്ന നമ്പരിലെ ടിക്കറ്റിനാണ് 5000 […]

ഒന്നാം സമ്മാനം 75 ലക്ഷം അടിച്ചതറിയാതെ ലോട്ടറി ടിക്കറ്റ് കീറിയെറിഞ്ഞു ; ഒടുവിൽ രക്ഷയായത് സി.സി.ടി.വി ദൃശ്യങ്ങൾ

സ്വന്തം ലേഖകൻ തിരുവനന്തപുരം: എടുത്ത ലോട്ടറിക്ക് ഒന്നാം സമ്മാനം അടിച്ചതറിയാതെ ടിക്കറ്റ് കീറി കുപ്പയിലെറിഞ്ഞു. വട്ടപ്പാറ വേങ്കോട് സ്വദേശി വിക്രമൻ നായർക്കാണ് ലക്കിസെന്ററിലെ സിസി ടിവി ദൃശ്യങ്ങൾ ഉണ്ടായിരുന്നത് കൊണ്ട് 75 ലക്ഷം കൈയിലെത്തുന്നത്. നെടുമങ്ങാട് മാർക്കറ്റ് ജംഗ്ഷനിലെ ശ്രീഭഗവതി ലക്കി സെന്ററിൽ നിന്നും മൂന്നിന് ഇയാളെടുത്ത ടിക്കറ്റിനാണ് സ്ത്രീ ശക്തി ലോട്ടറിയുടെ സമ്മാനം.ഇയാൾ ആറ് ലോട്ടറി ടിക്കറ്റുകൾ എടുത്തിരുന്നു. ഫലം പരിശോധിച്ചെങ്കിലും ഒന്നാം സമ്മാനം കിട്ടിയ കാര്യം ശ്രദ്ധിച്ചില്ല. അയ്യായിരം രൂപവരെയുള്ള സമ്മാനങ്ങൾ ഇല്ലാത്തതിനാൽ ടിക്കറ്റ് വലിച്ചുകീറി എറിയുകയായിരുന്നു. തന്റെ കടയിൽ നിന്നെടുത്ത […]

അടിച്ചതോ, അടിച്ചുമാറ്റിയതോ …? ബംബറടിച്ച ലോട്ടറി ടിക്കറ്റ് തട്ടിയെടുത്തു ; തമിഴ്‌നാട് സ്വദേശിയുടെ പരാതിയിൽ പോലീസ് കേസെടുത്തു

  സ്വന്തം ലേഖകൻ തളിപ്പറമ്പ്: ബംബർ സമ്മാനമടിച്ച ലോട്ടറി ടിക്കറ്റ് തട്ടിയെടുത്തെന്ന തമിഴ്നാട് സ്വദേശിയുടെ പരാതിയെത്തുടർന്ന് പൊലീസ് കേസെടുത്തു.പരാതിക്കാരനായ തമിഴ്നാട് സ്വദേശിയും കോഴിക്കോട് പാവങ്ങാട് പഴയങ്ങാടി പൂത്തൂരിലെ മുനികുമാർ പൊന്നുച്ചാമി എന്ന മുനിയയുടെ (49) മൊഴി ഇന്ന് രേഖപ്പെടുത്തും. ഒന്നാം സമ്മാനം ലഭിച്ചുവെന്ന് പറഞ്ഞ ടിക്കറ്റ് ബാങ്കിന് കൈമാറിയ പറശിനിക്കടവിലെ അജിതനെ സംശയിക്കുന്നതായാണ് പരാതിയിൽ പറയുന്നത്. അഞ്ച് കോടി രൂപയാണ് കഴിഞ്ഞ ജൂലായ് 18 ന് നറുക്കെടുത്ത എം.ഇ .174253 നമ്പർ മൺസൂൺ ബമ്പറിന്റെ ഒന്നാം സമ്മാനം. ഈ ടിക്കറ്റ് അടങ്ങിയ പേഴ്സ് പറശിനിക്കടവ് […]