പണിയെടുത്ത് തിന്നില്ലെങ്കിലും പിരിവെടുത്ത് തിന്നണം ….! കോട്ടയത്തെ വ്യാപാര സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് കടലാസ് സംഘടനകളുടെ കൊള്ളപ്പിരിവ്..! ആവശ്യപ്പെടുന്നത് രണ്ടായിരം മുതൽ പതിനായിരം രൂപ വരെ..! പണം നൽകാൻ തയ്യാറായില്ലെങ്കിൽ പുറത്ത് കാണാമെന്ന ഭീഷണിയും ..!
സ്വന്തം ലേഖകൻ കോട്ടയം : നഗരത്തിലെ വ്യാപാര സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് കൊള്ളപ്പിരിവ് നടത്തി വരുമാനമാർഗ്ഗം കണ്ടെത്തുകയാണ് ചില കടലാസ് സംഘടനകൾ. വിവിധ പരിപാടികൾ നടത്താനെന്ന് പറഞ്ഞാണ് ഇവർ പിരിവ് നടത്തുന്നത്. ഇതിന് ബലിയാടാകേണ്ടി വരുന്നതാകട്ടെ നഗരത്തിലെ വ്യാപാരികളാണ്. കൊറോണയിലും പ്രളയത്തിലും തകർന്നടിഞ്ഞ വ്യാപാര സ്ഥാപനങ്ങൾ കരകയറി വരുമ്പോഴാണ് ഒരുവശത്ത് ഈ കൊള്ള പിരിവ്. വരുന്നവർ ചോദിക്കുന്നതാകട്ടെ രണ്ടായിരം മുതൽ മുതൽ പതിനായിരം രൂപ വരെയാണ്. അതിൽ കുറവുള്ളതൊന്നും ഇക്കൂട്ടർ സ്വീകരിക്കില്ല. കൊടുക്കാൻ തയ്യാറാകാത്തവർക്ക് നേരെ അക്രമവും , പുറത്ത് വരുമ്പോൾ കാണാമെന്ന ഭീഷണിയുമാണ്. ഇത് […]