video
play-sharp-fill

ഋഷിരാജ് സിംഗിന്റെ വകുപ്പിനെതിരെ ഗുരുതര ആരോപണവുമായി കസ്റ്റംസ്; സ്വര്‍ണ്ണക്കടത്ത് പ്രതി സ്വപ്‌ന സുരേഷിനെ കാണാനെത്തുന്ന സന്ദര്‍ശകര്‍ക്കൊപ്പം കസ്റ്റംസ് ഉദ്യോഗസ്ഥര്‍ വേണ്ട എന്ന് ജയില്‍ ഡിജിപിയുടെ ഉത്തരവ്

സ്വന്തം ലേഖകന്‍ കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്‌നാ സുരേഷിനെ കാണാനെത്തുന്ന സന്ദര്‍കര്‍ക്കൊപ്പം കസ്റ്റംസ് ഉദ്യോഗസ്ഥര്‍ വേണ്ടെന്ന് ജയില്‍ ഡിജിപിയുടെ ഉത്തരവ്. ഉത്തരവിനെതിരെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ കോഫേപോസ സമിതിയ്ക്ക് പരാതി നല്‍കി. സ്വര്‍ണ്ണക്കടത്ത് കേസ് അട്ടിമറിക്കാന്‍ ജയില്‍ വകുപ്പ് ശ്രമിക്കുന്നെന്നാണ് കസ്റ്റംസിന്റെ ആരോപണം. സ്വപ്ന സുരേഷിനെ സന്ദര്‍ശകര്‍ കാണുന്നത് കസ്റ്റംസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ വേണമെന്നായിരുന്നു കസ്റ്റംസിന്റെ ആവശ്യം. എന്നാല്‍ കഴിഞ്ഞദിവസം സ്വപ്നയെ കാണാന്‍ എത്തിയ സന്ദര്‍ശകര്‍ക്കൊപ്പം കസ്റ്റംസ് ഉദ്യോഗസ്ഥരെ കയറ്റിവിടാന്‍ ജയില്‍ വകുപ്പ് അനുവദിച്ചില്ല. ഇതേകാര്യം ചൂണ്ടിക്കാട്ടി കസ്റ്റംസ് ഉടന്‍ കോടതിയെയും സമീപിക്കുമെന്നാണ് സൂചന. […]

മാധ്യമ പ്രവർത്തകർക്കും സർക്കാർ ജീവനക്കാർക്കും അവരുടെ ഐഡന്റിറ്റി കാർഡ് ഉപയോഗിച്ച് മാത്രം യാത്ര ചെയ്യാം ; സ്വകാര്യ വാഹനങ്ങൾ ഉപയോഗിക്കുന്നവർ സത്യവാങ്മൂലം നൽകണം : ലോക്‌നാഥ് ബെഹ്‌റ

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നതിനാൽ മാധ്യമ പ്രവർത്തകർക്കും സർക്കാർ ജീവനക്കാർക്കും അവരുടെ ഐഡന്റിറ്റി കാർഡ് ഉപയോഗിച്ച് യാത്ര ചെയ്യാമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. കൂടാതെ ആവശ്യസേവനങ്ങൾക്ക് പാസ് നൽകുമെന്ന് പറഞ്ഞു. മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്നാൽ സ്വകാര്യ വാഹനങ്ങൾ ഉപയോഗിക്കുന്നവർ സത്യവാങ്മൂലം നൽകണം.അതേസമയം തെറ്റായ വിവരങ്ങളാണ് സത്യവാങ്മൂലത്തിൽ നൽകുന്നതെങ്കിൽ അത്തരക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും അറിയിച്ചു. പാസുകൾ ജില്ലാ പോലീസ് മേധാവികൾ നൽകും. മരുന്നുകൾ കൊണ്ടുപോകുന്ന വാഹനങ്ങൾക്കും ഇളവ് നൽകും. ടാക്‌സിയും ഒട്ടോയും അത്യാവശ സാധനങ്ങളും മരുന്നുകളും […]

ദേ പിന്നേം ആഭ്യന്തര വകുപ്പിൽ ക്രമക്കേട് : ഡിജിപിയുടെ പേരിലുള്ള ആഡംബര വാഹനമുപയോഗിക്കുന്നത് ചീഫ് സെക്രട്ടറി ; പ്രതികരിക്കാതെ ബെഹ്‌റയും ടോം ജോസും

സ്വന്തം ലേഖകൻ തിരുവനന്തപുരം: ദേം പിന്നേം ആഭ്യന്തരവകുപ്പിൽ ക്രമക്കേട്. സംസ്ഥാന പൊലീസ് മേധാവിയുടെ ആഡംബര വാഹനമുപയോഗിക്കുന്നത് ചീഫ് സെക്രട്ടറി. സംഭവത്തെ കുറിച്ച് പ്രതികരിക്കാതെ ബെഹ്‌റയും ടോം ജോസും. സംസ്ഥാന പൊലീസ് സേനയിലെ അഴിമതി സംബന്ധിച്ച സിഎജി റിപ്പോർട്ടിന് പിന്നാലെ കൂടുതൽ ക്രമവിരുദ്ധ നടപടികളുടെ വിവരങ്ങൾ പുറത്ത് വന്നിരിക്കുന്നത്. ടോം ജോസിന് വാഹനം വാങ്ങിയത് പൊലീസ് നവീകരണ ഫണ്ട് ഉപയോഗിച്ചാണെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. ചീഫ് സെക്രട്ടറി ഉപയോഗിക്കുന്ന KL 1 CL-9663 എന്ന വാഹനം ഡിജിപിയുടെ പേരിലാണെന്ന് മോട്ടോർ വാഹന വകുപ്പിന്റെ രേഖകളി ൽ നിന്നാണ് […]

സർക്കാരും ഉണ്ട വിഴുങ്ങിയോ…? വിവാദങ്ങൾക്കിടെ ബെഹ്‌റയും മുഖ്യമന്ത്രിയും തമ്മിൽ കൂടിക്കാഴ്ച നടത്തി

സ്വന്തം ലേഖകൻ തിരുവനന്തപുരം: റൈഫിളുകളും വെടിയുണ്ടകളും കാണാതായി എന്ന സി.എ.ജി റിപ്പോർട്ടിനെ തുടർന്നുണ്ടായ വിവാദങ്ങൾക്കിടെ സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിൽ കൂടിക്കാഴ്ച നടത്തി. മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയാണ് ബെഹ്‌റ കൂടിക്കാഴ്ച നടത്തിയത്. വ്യാഴാഴ്ച രാവിലെയാണ് ബെഹ്‌റ മുഖ്യമന്ത്രിയെ കാണാനെത്തിയത്. എഡിജിപി മനോജ് ഏബ്രഹാമും ഒപ്പമുണ്ടായിരുന്നു. അതേസമയം, വിഷയത്തിൽ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സി.എ.ജി റിപ്പോർട്ടിൽ നടപടി സ്വീകരിക്കുമെന്ന് നിയമസഭയിൽ തന്നെ വ്യക്തമാക്കിയിരുന്നു. ഡി.ജി.പിയെ മാറ്റണമെന്ന് ചൂണ്ടിക്കാട്ടിയുള്ള പ്രതിപക്ഷ നേതാവിന്റെ കത്ത് തന്റെ കൈയ്യിൽ കിട്ടിയിട്ടില്ലെന്നും പിണറായി […]

കേരള പൊലീസിലെ ഉണ്ട വിവാദം ; ലോക്‌നാഥ് ബെഹ്‌റയെ ഡിജിപി സ്ഥാനത്ത് നിന്നും പുറത്താക്കണം : രമേശ് ചെന്നിത്തല

സ്വന്തം ലേഖകൻ തിരുവനന്തപുരം: കേരള പൊലീസിലെ ഉണ്ട വിവാദത്തെ തുടർന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയെ ഡിജിപി സ്ഥാനത്തുനിന്ന് പുറത്താക്കണമെന്ന് ആവർത്തിച്ച് പ്രതിപക്ഷ നേതാവ് വീണ്ടും രമേശ് ചെന്നിത്തല രംഗത്ത്. സിഎജിയുടെ കണ്ടെത്തലുകളിൽ അന്വേഷണം വേണം. സാമ്പത്തിക ക്രമക്കേടിനെപ്പറ്റി സിബിഐ അന്വേഷണം വേണം. റൈഫിളുകൾ നഷ്ടപ്പെട്ട സംഭവം എൻഐഎ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്തു നൽകി. കേരളാ പൊലീസിന്റെ ആയുധശേഖരത്തിൽ നിന്ന് വെടിക്കോപ്പുകളും ഉണ്ടകളും റൈഫിളുകളും കാണാതായ സിഎജി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വിജിലൻസ് അന്വേഷണം നടത്തിയാൽ സത്യം പുറത്തുവരില്ലെന്ന് ചെന്നിത്തല ബുധനാഴ്ച […]

കളളൻ കപ്പലിൽ തന്നെ ; എന്തൊക്കെ മോഷ്ടിക്കാം എവിടുന്നൊക്കെ മോഷ്ടിക്കാമെന്ന് കേരളത്തിൽ വന്ന മോഷ്ടാക്കൾക്ക് അറിയാത്തതോ, അതോ അഹങ്കാരമോ : ബെഹ്‌റയെ പരിഹസിച്ച് ഡി.ജി.പി ജേക്കബ് തോമസ്

സ്വന്തം ലേഖകൻ തിരുവനന്തപുരം : കള്ളൻ കന്നലിൽ തന്നെ, എന്തൊക്കെ മോഷ്ടിക്കാം, എവിടുന്നൊക്കൊ മോഷ്ടിക്കാമെന്ന് കേരളത്തിൽ വന്ന മോഷ്ടാക്കൾക്ക് അറിയാത്തതോ, അതോ അഹങ്കാരമോ. പൊലീസിന്റെ തോക്കും വെടിയുണ്ടകളും കാണാതായ സംഭവത്തിൽ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയെ പരിഹസിച്ചാണ് ഡി.ജി.പി ജേക്കബ് തോമസ് രംഗത്ത്. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂചടെയാണ് ജേക്കബ് തോമസിന്റെ പതികരണം അറിയിച്ചിരിക്കുന്നത് . കള്ളൻ കപ്പലിൽ തന്നെ’യെന്ന ഹാഷ് ടാഗോടെയാണ് ജേക്കബ് തോമസ് സി.എ.ജി റിപ്പോർട്ടിന്റെ വാർത്ത ഷെയർ ചെയ്തിരിക്കുന്നത്. നേരത്തെ ജേക്കബ് തോമസിനെ മാറ്റി നിർത്തി ലോക്‌നാഥ് ബെഹ്‌റയെ സംസ്ഥാന പൊലീസ് […]

റൈഫിളുകളും വെടിയുണ്ടകളും കാണാതായിട്ടില്ല, അവയെല്ലാം സുരക്ഷിതമായി എ.ആർ ക്യാമ്പിലുണ്ടെന്ന് പൊലീസ് : റിപ്പോർട്ട് ഉടൻ കോടതിയിൽ സമർപ്പിക്കാൻ നീക്കം

സ്വന്തം ലേഖകൻ തിരുവനന്തപുരം: റൈഫിളുകളും തോക്കും വെടിയുണ്ടകരളും കാണാതായിട്ടില്ല അവയെല്ലാം സുരക്ഷിതമായി എ.ആർ ക്യാമ്പിലുണ്ടെന്ന് പൊലീസ്. ഇത് സംബന്ധിച്ച റിപ്പോർട്ട് ഉടൻ തന്നെ കോടതിയിൽ സമർപ്പിച്ചേക്കും. അതേസമയം വീഴ്ച വരുത്തിയ സംസ്ഥാന പൊലീസ് സേനയിലെ പതിനൊന്ന്് പൊലീസുകാർക്കെതിരെ വകുപ്പ്തല നടപടിയെടുത്തേക്കുമെന്നും സൂചനയുണ്ട്. പൊലീസ് സ്റ്റാഫ് ക്വാർട്ടേഴ്‌സ് പണിയാനുള്ള 2.91 കോടി രൂപ എഡിജിപിമാർക്ക് വില്ല നിർമിക്കാൻ വകമാറ്റി ചെലവഴിച്ചു, നിയമ വിരുദ്ധമായി ബുള്ളറ്റ് പ്രൂഫ് വാഹനങ്ങൾ വാങ്ങാനും ആഡംബര കാറുകളും വാങ്ങികൂട്ടി എന്നിവ ഉൾപ്പെടെയുള്ള ആരോപണങ്ങളാണ് സംസ്ഥാന പൊലീസ് മേധാവി ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്‌ക്കെതിരെ […]