video
play-sharp-fill

ലോക് ഡൗൺ നീളുമോ…? കേന്ദ്രസർക്കാർ തീരുമാനം ഇന്നറിയാം ; ഇളവ് ആവശ്യപ്പെട്ട് കേരളം

സ്വന്തം ലേഖകൻ ന്യൂഡൽഹി: കൊവിഡ് രോഗ ഭീതിയുടെ പശ്ചാത്തലത്തിൽ രാജ്യത്ത് പ്രഖ്യാപിച്ചിരിക്കുന്ന ലോക് ഡൗൺ നീളുമോ എന്ന കാര്യത്തിൽ കേന്ദ്രസർക്കാർ തീരുമാനം ഇന്ന്. ലോക്ക് ഡൗൺ സംബന്ധിച്ച് ഇന്ന് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം വരാനിരിക്കെ, അടച്ചിടൽ തുടരുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷവർദ്ധൻ വ്യക്തമായ സൂചന നൽകി. രോഗവ്യാപനം തടയാൻ കൂടുതൽ സമയം വേണ്ടിവരുമെന്നു പറഞ്ഞ മന്ത്രി, എല്ലാ സംസ്ഥാനങ്ങളും ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ കർശനമായി പാലിക്കണമെന്നും പറഞ്ഞു. അതേസമയം വ്യാഴാഴ്ച ഒഡിഷ സ്വന്തം നിലയ്ക്ക് ലോക്ക് ഡൗൺ കാലാവധി ഏപ്രിൽ 30 വരെ നീട്ടിയതിനു […]

‘ ഐക്യത്തിന്റെ പ്രതിമ ‘ വിൽപ്പനയ്ക്ക് …! 30,000 കോടി രൂപയ്ക്ക് ഒഎൽഎക്‌സിൽ പരസ്യം നൽകിയ അജ്ഞാതനെതിരെ പൊലീസ് കേസെടുത്തു

സ്വന്തം ലേഖകൻ ന്യൂഡൽഹി: ലോക്ക് ഡൗൺ പശ്ചാത്തലത്തിൽ ഗുജറാത്തിലെ നർമദാ ജില്ലയിലെ കെവാദിയ ഗ്രാമത്തിലുള്ള ‘ഐക്യത്തിന്റെ പ്രതിമ’ വിൽക്കുന്നതിന് ഒഎൽഎക്‌സിൽ പരസ്യം.30,000 കോടി രൂപയ്ക്കാണ് പ്രതിമ വിൽക്കുന്നതിന് ഒഎൽഎക്‌സിൽ പരസ്യം നൽകിയിരിക്കുന്നത്. പരസ്യം ഒഎൽഎക്‌സിൽ പ്രത്യക്ഷപ്പെട്ടെ ഉടനെ പൊലീസ് കേസെടുത്തിരിക്കുന്നത്. അതേസമയം രാജ്യത്തെ വലച്ചുകൊണ്ടിരിക്കുന്ന കോവിഡ് 19 എന്ന രോഗബാധയെ ചെറുക്കുന്നതിന് ആശുപ്രതികളിൽ സൗകര്യമൊരുക്കുന്നതിനാണ് പ്രതിമ വിൽക്കുന്നതെന്നും ഒഎൽഎക്‌സിൽ പരസ്യപ്പെടുത്തിയിരുന്നു. സംഭവത്തിൽ അജ്ഞാതനെതിരെ പൊലീസ് കേസെടുത്ത ഉടൻ തന്നെ പരസ്യം പിൻവലിച്ചിട്ടുണ്ട്. അതേസമയം പകർച്ചവ്യാധി പ്രതിരോധം, ഇൻഫർമേഷൻ ടെക്‌നോളജി എന്നീ നിയമങ്ങൾ പ്രകാരം വഞ്ചനയ്ക്കും […]

അയാൾക്ക് കൊറോണ വന്നാൽ ഞാനും അനുഭവിക്കണമല്ലോ സാറേ…, ലോക്ക് ഡൗൺ നിർദ്ദേശം ലംഘിച്ച് കറങ്ങി നടന്ന ഭർത്താവിനെതിരെ ഭാര്യ പൊലീസിൽ പരാതി നൽകി ; സംഭവം മൂവാറ്റുപുഴയിൽ

സ്വന്തം ലേഖകൻ മൂവാറ്റുപുഴ: കൊറോണ രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് പ്രഖ്യാപിച്ചിരിക്കുന്ന ലോക്ക്ഡൗൺ ലംഘിച്ച് കറങ്ങി നടന്ന ഭർത്താവിനെതിരെ പൊലീസിൽ പരാതി നൽകി ഭാര്യ. നിർദ്ദേശം ലംഘിച്ച് കറങ്ങി നടന്ന ഭർത്താവിന്റെ വണ്ടി നമ്പർ സഹിതമാണ് ഭാര്യ പോലീസിൽ പരാതി നൽകിയത്. ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ പാലിക്കാതെ ഇയാൾ എല്ലാ ദിവസവും കറങ്ങി നടക്കുകയാണെന്ന് പൊലിസിൽ പരാതി നൽകിയത്. മൂവാറ്റുപുഴയിലാണ് നാടകീയമായ സംഭവങ്ങൾ അരങ്ങേറിയത്. വാഹനത്തിൽ ചുറ്റുന്നയാളുടെ വിവരങ്ങൾ വിശദമായി ചോദിച്ചപ്പോഴാണ് പരാതിക്കാരി ഭാര്യ തന്നെയാണെന്ന് പൊലീസ് കണ്ടെത്തിയത്. എന്നാൽ ലോക്ക് ഡൗൺ കാലത്ത് തറവാട്ടിൽ […]

അതിർത്തി കടത്തില്ലെന്ന പിടിവാശിയിൽ കർണ്ണാടക : ചികിത്സ കിട്ടാതെ ഹൃദ്‌രോഗി മരിച്ചു ; കൊറോണക്കാലത്ത് ചികിത്സ കിട്ടാതെയുള്ള എട്ടാമത്തെ മരണം

സ്വന്തം ലേഖകൻ കാസർഗോഡ്: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കാസർഗോഡുമായകുള്ള അതിർത്തി കർണാടക അടച്ചതോടെ വിദഗ്ധ ചികിത്സ കിട്ടാതെ കാസർകോഡ് ഒരാൾകൂടി മരിച്ചു. കാസർഗോഡ് കർണ്ണാടക അതിർത്തി ഗ്രാമമായ ഹൊസങ്കടി സ്വദേശി രുദ്രപ്പയാണ് മരിച്ചത്. ഹൃദ്രോഗി ആയിരുന്ന ഇയാൾ മംഗ്ലുരൂവിലായിരുന്നു ചികിത്സ നടത്തി വന്നിരുന്നത്. ഇയാളുടെ വീട്ടിൽ നിന്നും എട്ട് കിലോമീറ്റർ മാത്രമേ മംഗലൂരുവിലെ ആശുപത്രിയിലേക്കുള്ളു. കർണ്ണാടക അതിർത്തി അടച്ചതോടെ സ്ഥിരമായുണ്ടായിരുന്ന ചികിത്സ നൽകാൻ സാധിക്കാതെ വരികെയായിരുന്നു. ഹൃദ്‌രോഗത്തെ തുടർന്ന് നേരത്തെ ഹൃദയ ശസ്ത്രക്രിയക്ക് വിധേയനായിരുന്ന ഇയാളെ നെഞ്ച് വേദനയെ തുടർന്ന് ഉപ്പളയിലെ ക്ലിനിക്കിൽ […]

കാളപെറ്റെന്ന് കേൾക്കുമ്പോൾ തന്നെ കയറെടുത്ത് പായരുത് …! പ്രധാനമന്ത്രിയുടെ നിർദ്ദേശമനുസരിച്ച് വൈദ്യുതി ഓഫാക്കിയാൽ പണികിട്ടും, പിന്നെ മെഴുകുതിരി മാത്രമായിരിക്കും ആശ്രയം : തോമസ് ഐസക്കിന്റെ കുറിപ്പ് വൈറൽ

സ്വന്തം ലേഖകൻ തിരുവനനന്തപുരം: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ രാജ്യം ഒറ്റക്കെട്ടായി അണിനിരക്കുകയാണെന്ന സന്ദേശത്തിൽ വൈദ്യുതി ബൾബുകൾ അണച്ച് ദീപം തെളിയിക്കണമെന്ന് പ്രധാനമനമന്ത്രി ആഹ്വാനം നടത്തിയിരുന്നു. പ്രധാനമന്ത്രിയുടെ ഈ പ്രസ്താവനയ്‌ക്കെതിരെ വിമർശനവുമായി ധനമന്ത്രി തോമസ് ഐസക് രംഗത്ത്. കോവിഡിനെതിരെ രാജ്യം ഒറ്റക്കെട്ടായി അണിനിരക്കുകയാണെന്ന സന്ദേശത്തിന്റെ ആവിഷ്‌കാരമെന്ന നിലയിൽ പ്രധാനമന്ത്രിയുടെ ആഹ്വാനമനുസരിച്ച് മെഴുകുതിരിയും മൊബൈൽ ടോർച്ചുമൊക്കെ തെളിക്കുന്നതിൽ അപാകമില്ല. എന്നാൽ ഒരേസമയം വൈദ്യുതി ഉപയോഗം നിർത്തിവെയ്ക്കുന്നത് രാജ്യത്തിന്റെ വൈദ്യുതി വിതരണ സംവിധാനമായ ദേശീയ ഗ്രിഡിന് ഭീഷണിയാണ്. തോമസ് ഐസക്കിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം പ്രധാനമന്ത്രിയുടെ ആഹ്വാനമനുസരിച്ച് […]

അതീവ ജാഗ്രതയിൽ ഇന്ത്യ : രോഗബാധിതരുടെ എണ്ണം 1700 ആയി ; ചൊവ്വാഴ്ച മാത്രം റിപ്പോർട്ട് ചെയ്തത് അഞ്ച് മരണങ്ങൾ

സ്വന്തം ലേഖകൻ ന്യൂഡൽഹി: കൊറോണ ഭീതിയിൽ ഇന്ത്യം. രാജ്യത്തെ രോഗബാധിതരുടെ എണ്ണം 1700 ആയി ഉയർന്നു. മഹാരാഷ്ട്രയിൽ മാത്രം ഇതുവരെ 320 പേർക്കാണ് വൈറസ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്.മരണ സംഖ്യ 52 ആയി ഉയർന്നു. ചൊവ്വാഴ്ച മാത്രം ഇന്ത്യയിൽ അഞ്ച് മരണങ്ങൾ റിപ്പോർട്ട് ചെയ്തു. മദ്ധ്യപ്രദേശിലും പശ്ചിമ ബംഗാളിലും രണ്ട് പേർ കോവിഡ് ബാധിച്ച് മരിച്ചു. മഹാരാഷ്ട്രയിൽ ഒരാളും മരിച്ചു. അതേസമയം കേരളത്തിന്റെ അയൽസംസ്ഥാനമായ തമിഴ്‌നാട്ടിൽ 50 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇവരിൽ 45 പേരും ഡൽഹി നിസാമുദ്ദീനിലെ തബ്‌ലീഗ് ജമാഅത്ത് സമ്മേളനത്തിൽ പങ്കെടുത്തവരാണ്. […]