play-sharp-fill

ഇരുചക്ര വാഹനത്തിൽ ഒരാൾ മാത്രം, കാറിൽ രണ്ട് പേരിൽ കൂടുതൽ യാത്ര ചെയ്യാൻ പാടില്ല ; കർശന നിർദ്ദേശവുമായി കേന്ദ്ര സർക്കാർ

സ്വന്തം ലേഖകൻ ന്യൂഡൽഹി : രാജ്യത്ത് പ്രഖ്യാപിച്ച ലോക് ഡൗൺ പശ്ചാത്തലത്തിൽ വാഹനയാത്രക്കാർക്ക കർശന നിർദ്ദേശവുമായി കേന്ദ്രസർക്കാർ. ലോക് ഡൗൺ നീട്ടിയ സാഹചര്യത്തിൽ നീട്ടിയ കേന്ദ്രസർക്കാർ പുറത്തിറക്കിയ മാർഗനിർദേശങ്ങളിൽ കടുത്ത നിയന്ത്രണങ്ങളാണ് നിർദേശിച്ചിട്ടുള്ളത്. ഏപ്രിൽ 20 വരെ ഒരു ഘട്ടവും ഇതിന് ശേഷം അടുത്ത ഘട്ടവും എന്ന നിലയിലാണ് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളത്. വാഹനയാത്രക്കാർക്ക് കർശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഒരു കാരണവശാലും പൊതുഗതാഗതമോ, അന്തർ വാഹന സർവീസുകളോ അനുവദിക്കില്ല. അത്യാവശ്യ മെഡിക്കൽ ആവശ്യങ്ങൾക്കായി പോകുന്ന വാഹനങ്ങളിൽ രണ്ട് പേരിൽ കൂടുതൽ പാടില്ല. അത്യാവശ്യ സാഹചര്യത്തിൽ […]

പ്രധാനമന്ത്രി നാളെ രാവിലെ പത്തിന് രാജ്യത്തെ അഭിസംബോധന ചെയ്യും ; രാജ്യം രണ്ടാഴ്ച കൂടി അടച്ചിടുമെന്ന് സൂചന

സ്വന്തം ലേഖകൻ ന്യൂഡൽഹി: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തവത്തിൽ രാജ്യത്ത് നിലനിൽക്കുന്ന ലോക് ഡൗൺ നീളുമോ എന്ന കാര്യം നളെ അറിയാം. നേരത്തെ പ്രഖ്യാപിച്ച 21 ദിവസത്തെ ലോക് ഡൗൺ അവസാനിക്കുന്നതിന്റെ ഭാഗമായി നാളെ രാവിലെ 10 മണിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്യും. ലോക്ക്ഡൗൺ രണ്ടാഴ്ചത്തേക്കു കൂടി നീട്ടുന്ന കാര്യം നാളെ പ്രധാനമന്ത്രി പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. സംസ്ഥാന മുഖ്യമന്ത്രിമാരുമായി ശനിയാഴ്ച നടത്തിയ വീഡിയോ കോൺഫറൻസിൽ ലോക് ഡൗൺ നീട്ടാൻ തീരുമാനിച്ചിരുന്നു. എന്നാൽ ചില മേഖലകൾക്ക് മാത്രം പരിമിതമായ തോതിൽ ഇളവു […]

കൊറോണയിൽ രാജ്യത്തെ സ്ഥിതി അതീവ ഗുരുതരം: ലോക്ക് ഡൗൺ ഒരുമാസം കൂടി നീളുമെന്ന് സൂചന നൽകി പ്രധാനമന്ത്രി ; അന്തിമ തീരുമാനം ശനിയാഴ്ച

സ്വന്തം ലേഖകൻ ന്യൂഡൽഹി: കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ഏർപ്പെടുത്തിയ ലോക്ഡൗൺ നീളുമെന്ന് സൂചന.പ്രതിപക്ഷ നേതാക്കളുമായി നടത്തിയ വീഡിയോ കോൺഫറൻസിലാണ് പ്രധാനമന്ത്രി ഇത്തരമൊരു സൂചന നൽകിയത്. ഏപ്രിൽ 14 ന് ശേഷവും നീളുമെന്നാണ് ഇപ്പോൾ ലഭിച്ചിരിക്കുന്ന വിവരം. കൊറോണയ്‌ക്കെതിരെയുള്ള പോരാട്ടം രാജ്യത്തെ ഒന്നിപ്പിച്ചുവെന്നും അത് തുടരേണ്ടതുണ്ടെന്നും യോഗത്തിൽ പ്രധാനമന്ത്രി പറഞ്ഞു. നാലാഴ്ചത്തേക്ക് കൂടി നീട്ടാനാണ് ആലോചന. രാഷ്ട്രീയ തീരുമാനം മാത്രം പോരെന്നും വിദഗ്ധരുമായുമായി കൂടിയാലോചന വേണമെന്നും യോഗത്തിൽ പ്രതിനിധികൾ ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ടുള്ള അന്തിമ തീരുമാനം ശനിയാഴ്ചയാണ് ഉണ്ടാവുക. സംസ്ഥാന മുഖ്യമന്ത്രിമാരുമായി ശനിയാഴ്ച […]