മാറ്റിവെച്ച സിബിഎസ്ഇ പത്ത്, പ്ലസ് ടൂ പരീക്ഷകള്‍ ജൂലൈ ഒന്ന് മുതല്‍ 15 വരെ : പൂര്‍ത്തിയായ പരീക്ഷകളുടെ മൂല്യനിര്‍ണ്ണയം മെയ് 13 മുതല്‍
സ്വന്തം ലേഖകന്‍ തിരുവനന്തപുരം : രാജ്യത്ത് കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മാറ്റിവെച്ച സിബിഎസ്ഇ പത്ത്, പ്ലസ് ടൂ ക്ലാസുകളിലെ പരീക്ഷകള്‍ ജൂലൈയില്‍ നടത്തുമെന്ന് കേന്ദ്ര മാനവശേഷി മന്ത്രി രമേശ് പൊക്രിയാല്‍ അറിയിച്ചു. മാറ്റിവെച്ച പരീക്ഷകള്‍ ജുലൈ ഒന്ന് മുതല്‍ 15 വരെയാണ് പരീക്ഷകള്‍ നടത്തുക. പരീക്ഷള്‍ പൂര്‍ത്തിയാകുന്നതോടെ പരീക്ഷാഫലം ഓഗസ്റ്റില്‍ പ്രസിദ്ധീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ പരീക്ഷകള്‍ നടത്തേണ്ടെന്ന് വിവിധ സംസ്ഥാനങ്ങള്‍ നേരത്തെ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. കേരളത്തില്‍ പത്താം ക്ലാസ്, പ്ലസ് വണ്‍, പ്ലസ് ടു പരീക്ഷകള്‍ […]