കാമുകിയെ വീഡിയോ കോളിൽ വിളിച്ചു കാട്ടി ലൈവായി ആത്മഹത്യ: ചങ്ങനാശേരിയിൽ ജീവനൊടുക്കിയത് ആലപ്പുഴ സ്വദേശിയായ യുവാവ്; മരിച്ചത് ആദ്യഭാര്യയെ ഉപേക്ഷിച്ച്, രണ്ടാം പ്രണയം കണ്ടെത്തിയ യുവാവ്: അപ്രതീക്ഷിത ആത്മഹത്യയ്ക്ക് സാക്ഷിയായതിന്റെ ഞെട്ടലിൽ കോട്ടയം സ്വദേശിയായ യുവതി

തേർഡ് ഐ ബ്യൂറോ കോട്ടയം: കഴുത്തിൽ കുരുക്കിട്ടു നിൽക്കുന്നത് കാമുകിയെ ലൈവായി വീഡിയോകോളിൽ വിളിച്ചു കാണിച്ച് യുവാവിന്റെ ആത്മഹത്യ. യുവാവ് ജീവനൊടുക്കുന്നത് ലൈവായി കണ്ട യുവതി യുവാവ് ജോലി ചെയ്യുന്ന കടയുടെ ഉടമയെ രാത്രി തന്നെ ഫോണിൽ വിളിച്ചറിയിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. രാവിലെ ഇയാൾ മുറിയിലെത്തിയപ്പോൾ കണ്ടത് യുവാവിന്റെ മൃതദേഹം..! ചൊവ്വാഴ്ച രാത്രി രണ്ടു മണിയോടെ ചങ്ങനാശേരി പൂച്ചിമുക്കിലെ മാസ് ലോഡ്ജിലായിരുന്നു സംഭവങ്ങൾ. ആലപ്പുഴ വണ്ടാനം സ്വദേശിയായ ബാദുഷ (26)ആണ് ജീവനൊടുക്കിയത്. അടുത്തിടെ ചങ്ങനാശേരിയിൽ ആരംഭിച്ച ജ്യൂസ് കടയിലെ ജീവനക്കാരനാണ് മരിച്ച ബാദുഷ. ചൊവ്വാഴ്ച […]