ഇനി തിരികെ വരില്ല, ഒരു കവിത കൂടി എഴുതാന്‍; എസ്എഫ്‌ഐയിലെ വിപ്ലവ നായകന്‍, സന്ന്യാസി, വിഷ വൈദ്യന്‍, അഭിഭാഷകന്‍, കള്ളുഷാപ്പിലെ കവി തുടങ്ങിയ നിരവധി വേഷങ്ങള്‍ കെട്ടിയ ജീവിതം; വിപ്ലവത്തിന്റെ ചോരവീണ മണ്ണില്‍ അനില്‍ പനച്ചൂരാന്‍ ഓര്‍മ്മയാകുമ്പോള്‍…
തേര്‍ഡ് ഐ ബ്യൂറോ ‘ചോരവീണ മണ്ണില്‍ നിന്നുയര്‍ന്നു വന്ന പൂമരം, ചേതനയില്‍ നൂറ് നൂറ് പൂക്കളായ് പൊലിക്കവേ നോക്കുവിന്‍ സഖാക്കളെ നമ്മള്‍ വന്ന വീഥിയില്‍ ആയിരങ്ങള്‍ ചോരകൊണ്ടെഴുതിവച്ച വാക്കുകള്‍ ‘ (അറബിക്കഥ) വിപ്ലവ ഭൂമിയായ ആലപ്പുഴ ജില്ലയിലെ കായംകുളത്ത് ഗോവിന്ദമുട്ടത്ത് വാരണപ്പള്ളി പനച്ചൂര്‍ വീട്ടില്‍ 1965 നവംബര്‍ 20നാണ് അനില്‍ പനച്ചൂരാന്റെ ജനനം. അച്ഛന്‍ ഉദയഭാനു, അമ്മ ദ്രൗപതി. ശ്രീനാരായണഗുരു വിദ്യ അഭ്യസിക്കാനെത്തിയ തറവാട്ടിലെ ഇളംതലമുറക്കാരനാണ് അദ്ദേഹം. ഇടതുപക്ഷ അനുഭാവമുള്ള കുടുംബത്തില്‍ പിറന്ന അദ്ദേഹതതിന്റെ വഴിയും കമ്മ്യൂണിസം തന്നെയായിരുന്നു. നങ്ങ്യാര്‍കുളങ്ങര ടി.കെ.എം.എം.കോളേജില്‍ പഠിക്കുമ്പോള്‍ എസ്.എഫ്.ഐ.പ്രവര്‍ത്തകനായാണ് […]