സ്വർണ്ണക്കടത്തും ലൈഫ് മിഷനും കെ.ടി ജലീലുമെല്ലാം വിവാദങ്ങളായപ്പോഴെക്കും ചാനലുകളിലെത്തി പ്രതികരിക്കാതെ ശോഭാ സുരേന്ദ്രൻ ; കുമ്മനത്തെ തഴഞ്ഞ് അബ്ദുള്ളക്കുട്ടിയ്ക്ക് ബി.ജെ.പി ദേശീയ ഉപാധ്യക്ഷ സ്ഥാനം നൽകിയതിന്റെ നടുക്കത്തിൽ ആർ.എസ്.എസും : കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ അനുഭവമാകും ബിജെപിയെ കാത്തിരിക്കുകയെന്ന കണക്കുകൂട്ടലിൽ നേതാക്കളും

സ്വന്തം ലേഖകൻ തിരുവനന്തപുരം: തിരഞ്ഞെടുപ്പ് മുന്നിലെത്തിയിട്ടും സംസ്ഥാന ബിജെപിയിൽ നിലനിൽക്കുന്ന ശക്തമായ പടലപ്പിണക്കങ്ങൾ വിജയ സാധ്യതകളെ ഉലച്ചേക്കും എന്ന ഭീതി സംസ്ഥാന നേതൃത്വത്തിൽ ശക്തമാകുന്നു. സംസ്ഥാന സർക്കാരിനെ വെട്ടിലാക്കി സ്വർണക്കടത്തും ലൈഫ് മിഷനും കെടി ജലീലുമെല്ലാം വിവാദങ്ങളായപ്പോഴും ചാനലുകളിൽ ചർച്ചയ്ക്കായി ശോഭാ സുരേന്ദ്രന്റെ പൊടിപോലും കണ്ടിരുന്നില്ല. ഇത് മാധ്യമങ്ങളിൽ ഉൾപ്പെടെ ചർച്ചയാവുകയും ചെയ്തു. കെ.സുരേന്ദ്രനിലൂടെ പാർട്ടി മുരളീധരൻ ഗ്രൂപ്പ് പിടിച്ചിരിക്കുകയാണ്. സംസ്ഥാന നേതൃതലത്തിലും ജില്ല തലത്തിലും മുരളീധരൻ ഗ്രൂപ്പിന് ആധിപത്യമുണ്ട്. പക്ഷെ നേതാക്കൾക്കിടയിൽ കൃഷ്ണദാസിനും എം ടി.രമേശിനും എഴുതി തള്ളാൻ കഴിയാത്ത സ്വാധീനവുമുണ്ട്. അതേസമയം […]