പിതാവിന്റെ മദ്യപാനത്തെ ചൊല്ലി തർക്കം ; മകന്റെ അടിയേറ്റ് പിതാവിന്റെ ബോധം പോയി; അമ്മയുടെ മൊഴിയിൽ മകനും കൂട്ടാളിയും പൊലീസ് പിടിയിൽ ; പിതാവ് ചികിത്സയിൽ

ആലപ്പുഴ: മദ്യലഹരിയിൽ വീട്ടിലെത്തിയ പിതാവിനെ മകൻ തലയ്ക്ക് അടിച്ചു. സംഭവത്തിൽ മകനെയും കൂട്ടാളിയെയും പൊലീസ് പിടികൂടി. ഇലിപ്പിക്കുളം ശാസ്താന്‍റെ നട ഭാഗത്ത് കുറ്റിയിലയ്യത് പടീറ്റതിൽ വീട്ടിൽ രാജൻ പിള്ളയെ (62) ആക്രമിച്ച കേസിലാണ് മകൻ മഹേഷ് (36), ബന്ധു കണ്ണനാകുഴി അമ്പാടിയിൽ ഹരികുമാർ (52) എന്നിവരെ അറസ്റ്റ് ചെയ്തത്. ഡിസംബർ മൂന്നിനായിരുന്നു സംഭവം. രാജൻ പിള്ള മദ്യ ലഹരിയിൽ വീട്ടില്‍ വന്നതിനെ ചൊല്ലി മകനുമായി തർക്കമുണ്ടായി. തര്‍ക്കത്തിനിടെ തലയ്ക്ക് അടിയേറ്റ രാജൻ പിള്ള അബോധാവസ്ഥയിലായി. ഇദ്ദേഹത്തിന്‍റെ ഭാര്യ രാധമ്മയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ്. സി.ഐ […]

ഗൃഹനാഥൻ കാറിടിച്ചു മരിച്ചു; അപകടം ഇന്ന് രാവിലെ പ്രഭാത നടത്തത്തിനിടെ ; എതിർ ദിശയിൽ നിന്നു വന്ന കാർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു ; ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണം

തിരുവനന്തപുരം : പ്രഭാത നടത്തത്തിനിടെ ഗൃഹനാഥൻ കാറിടിച്ചു മരിച്ചു. പോത്തൻകോട് പൊയ്കവിള സ്വദേശി സൈമൺ (66) ആണ് മരിച്ചത്. പ്രഭാത നടത്തത്തിനിറങ്ങിയതായിരുന്നു സൈമൺ. കാട്ടായിക്കോണത്തിനു സമീപം ഒരുവാമൂലയിൽ ഇന്ന് രാവിലെ ഏഴര മണിയോടെയായിരുന്നു അപകടം ഉണ്ടായത്. റോഡിന്റെ വശത്തുകൂടി നടക്കുകയായിരുന്ന സൈമണെ എതിർ ദിശയിൽ നിന്നു വന്ന കാർ ഇടിച്ചു തെറിപ്പിച്ചു കടന്നുപോവുകയായിരുന്നു. സംഭവ സ്ഥലത്തു വച്ചു തന്നെ സൈമൺ മരിച്ചു. ഒരു കിലോമീറ്ററിലധികം കടന്നുപോയ കാർ പിന്നീട് സ്ഥലത്തെത്തി. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.മൃതദേഹം മെഡി.കോളേജ് മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ […]

ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ടെമ്പോ ട്രാവലർ അപകടത്തിൽ പെട്ടു ; 5 പേർക്ക് പരുക്കേറ്റു ; അപകടത്തിൽ പെട്ടത് കർണാടക സ്വദേശികൾ

തൃശൂർ : ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ടെമ്പോ ട്രാവലർ മറിഞ്ഞ് അപകടം. 5 പേർക്ക് പരുക്കേറ്റു. തൃശൂർ പെരുമ്പിലാവ് കടവല്ലൂരിലാണ് അപകടം നടന്നത്. കർണാടക സ്വദേശികളാണ് അപകടത്തിൽ പെട്ടത്. അപകടത്തെ തുടർന്ന് ട്രാവലർ സമീപത്തെ താഴ്ചയിലേക്ക് മറിയുകയായിരുന്നു. പരുക്കേറ്റവരെ കുന്നംകുളത്തെ വിവിധ ആശുപത്രികളിലേക്ക് മാറ്റി.

ലോഡ്ജ് മുറിയിൽ യുവാവ് തൂങ്ങി മരിച്ച നിലയിൽ ; ഒപ്പമുണ്ടായിരുന്ന യുവതി അബോധാവസ്ഥയിൽ ആശുപത്രിയിൽ ; ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചാണ് മുറിയെടുത്തെതന്ന് യുവതിയുടെ മൊഴി

പത്തനംതിട്ട: ലോഡ്ജ് മുറിയിൽ യുവാവ് തൂങ്ങി മരിച്ച നിലയിൽ. പത്തനംതിട്ട അടൂരിലാണ് സംഭവം. കുന്നത്തൂർ പുത്തനമ്പലം സ്വദേശി ശ്രീജിത്ത് ആണ് മരിച്ചത്.  ഇയാൾക്ക് ഒപ്പമുണ്ടായിരുന്ന യുവതിയെ അബോധാവസ്ഥയിൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരും ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചാണ് ലോഡ്ജിൽ മുറിയെടുത്തെതന്ന് യുവതി മൊഴി നൽകിയി. ഇതിനായി ചില ഗുളികകളും കഴിച്ചിരുന്നുവെന്ന് യുവതി പറയുന്നു. തിരുവനന്തപുരം പേരൂർക്കട സ്വദേശിയാണ് യുവതി. 

യൂട്യൂബ് വീഡിയോ അനുകരിച്ചു ; 15 കാരന്റെ ജനനേന്ദ്രിയത്തിൽ മോതിരം കുടുങ്ങി ; ഗുരുതരാവസ്ഥയിലായ കുട്ടിയെ രക്ഷിച്ചത് അഗ്നിരക്ഷാസേന

കോഴിക്കോട്: യൂട്യൂബ് വീഡിയോ കണ്ട് അനുകരിച്ച പതിനഞ്ചുവയസ്സുകാരന് കിട്ടിയത് എട്ടിന്റെ അല്ല പതിനാറിന്റെ പണി . ജനനേന്ദ്രിയത്തിൽ മോതിരം കുടുങ്ങി ഗുരുതരാവസ്ഥയിലായ പതിനഞ്ചുവയസ്സുകാരനെ രക്ഷിച്ചത് അഗ്നിരക്ഷാസേന. കോഴിക്കോട് ഫറോക്ക് സ്വദേശിയായ 15 കാരനാണ് അക്കിടി പറ്റിയത്. മോതിരം കുടുങ്ങിയതോടെ വേദനയെടുത്ത് പുളഞ്ഞ കൌമാരക്കാരനെ വീട്ടുകാർ കോഴിക്കോട് മെഡിക്കൽ കോളേജിലെത്തിച്ചു. അത്യാഹിത വിഭാഗത്തിൽ കുട്ടിയെ പ്രവേശിപ്പിച്ചെങ്കിലും ഡോക്ടർമാർ അഗ്നിരക്ഷാസേനയുടെ സഹായം തേടുകയായിരുന്നു.ചെറിയ മോതിരം കുടുങ്ങിയതോടെ ജനനേന്ദ്രിയമാകെ വീർത്ത് തടിച്ച നിലയിലായിരുന്നു. വിവരമറിഞ്ഞെത്തിയ വെള്ളിമാടുകുന്ന് അഗ്നിരക്ഷാ ഉദ്യോഗസ്ഥർ പ്രത്യേക ഫ്ളക്സിബിൾ ഷാഫ്റ്റ് ഗ്രേഡർ ഉപയോഗിച്ച് ജനനേന്ദ്രിയത്തിൽ കുടുങ്ങിയ […]

ഏഴ് വയസുകാരിയെ പീഡിപ്പിച്ച കേസ് ; എക്‌സൈസ് ഉദ്യോഗസ്ഥന് ഏഴ് വര്‍ഷം കഠിന തടവും 50,000 രൂപ പിഴയും ; ശിക്ഷ വിധിച്ചത് തൃശൂര്‍ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി

തൃശൂർ : ഏഴ് വയസുകാരിയെ പീഡിപ്പിച്ച കേസില്‍ എക്‌സൈസ് ഉദ്യോഗസ്ഥന് ഏഴ് വര്‍ഷം കഠിന തടവ്. കൊല്ലങ്കോട് മേട്ടുപ്പാളയം സ്വദേശി വിനോദിനെയാണ് ശിക്ഷിച്ചത്. തൃശൂര്‍ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതിയാണ് ശിക്ഷ വിധിച്ചത്. എക്‌സൈസ് പ്രിവന്റീവ് ഓഫിസര്‍ കൂടിയായ പ്രതി ശിക്ഷയില്‍ യാതൊരു ഇളവും അര്‍ഹിക്കുന്നില്ലെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ കെ പി അജയകുമാറാണ് ഹാജരായത്. 2016ലാണ് എക്‌സൈസ് പ്രിവന്റീവ് ഓഫിസറായ വിനോദ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. ഏഴ് വര്‍ഷം കഠിന തടവിനൊപ്പം 50,000 രൂപ പിഴയും ഇയാള്‍ക്കെതിരെ വിധിച്ചിട്ടുണ്ട്. […]

പുകയില വിരുദ്ധ പ്രചാരണത്തിന് തടസമാകുന്നു; ഒറ്റ സിഗരറ്റ് വില്‍പ്പന നിര്‍ത്താനൊരുങ്ങി കേന്ദ്രം ; വിമാനത്താവളങ്ങളിലെ സ്മോക്കിങ് സോണുകളും നിരോധിക്കാൻ ശുപാർശ

ന്യൂഡല്‍ഹി: ഒറ്റ സിഗരറ്റ് വില്‍പ്പന നിര്‍ത്തലാക്കാന്‍ ശുപാര്‍ശയുമായി കേന്ദ്രം.സിഗരറ്റ് ഉപഭോക്താക്കളില്‍ ഏറെയും ഒരു സിഗരറ്റ് മാത്രമായി വാങ്ങാനെത്തുന്നവരാണ്.ഇതു പുകയില വിരുദ്ധ പ്രചാരണം വിജയിക്കുന്നതിനു തടസ്സം സൃഷ്ടിക്കുന്നുവെന്നും പാർലമെന്റ് സ്റ്റാൻഡിങ് കമ്മിറ്റി നിലപാടെടുത്തതായി ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇതുസംബന്ധിച്ച ശുപാർശ പാർലമെന്റിന്റെ സ്റ്റാൻഡിങ് കമ്മിറ്റി നൽകിയെന്നാണ് റിപ്പോർട്ട്. ഇതേത്തുടർന്ന് ഒറ്റ സിഗരറ്റ് വിൽപ്പന നിരോധിക്കാൻ കേന്ദ്രം ഒരുങ്ങിയേക്കുമെന്നാണു സൂചന. ഒറ്റ സിഗരറ്റ് വില്‍പ്പന നിരോധിക്കാന്‍ ഒരുങ്ങുന്നതോടൊപ്പം വിമാനത്താവളങ്ങളില്‍ പുകവലിക്കാനുളള പ്രത്യേക സ്ഥലങ്ങള്‍ എന്ന സജ്ജീകരണങ്ങളും മാറ്റണമെന്ന് സ്റ്റാന്‍ഡിങ് കമ്മറ്റിയുടെ ശുപാര്‍ശയില്‍ പറയുന്നു. കൂടാതെ മദ്യത്തിന്റെയും പുകയില […]

സംസ്ഥാനത്ത് കനത്ത മഴ തുടരും; കോട്ടയം ഉൾപ്പടെ ഏഴ് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് ; ശക്തമായ കാറ്റിനും സാധ്യത ; നാളെ നാല് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരും. ഏഴ് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, എറണാകുളം,ഇടുക്കി,തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. മറ്റ് ജില്ലകളിലെ മലയോര മേഖലകളില്‍ ഇടവിട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശിയേക്കും. നാളെ നാല് ജില്ലകളിലാണ് യെല്ലോ അലർട്ട്. കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് ഏർപ്പെടുത്തിയ വിലക്കും തുടരും. തമിഴ്‌നാട്ടിൽ കരതൊട്ട മാൻഡൌസ് ചുഴലിക്കാറ്റ് ചക്രവാതച്ചുഴിയായി ദുർബലപ്പെട്ടെങ്കിലും ഇതിൻ്റെ ഭാഗമായുള്ള […]

പത്തനംതിട്ടയിൽ ഡോക്ടർക്ക് നേരെ ചികിത്സക്കെത്തിയ രോഗിയുടെ തെറി വിളിയും ഭീഷണിയും ; കിടത്തി ചികിൽസ വേണമെന്ന് ആവശ്യപ്പെട്ടതിനാണ് ആക്രമണം; പ്രശ്നത്തിൽ ഇടപെട്ട ആളുടെ കണ്ണിലും മുളക് പൊടി സ്പ്രേ ഉപയോ​ഗിച്ച അക്രമി നിരവധി ക്രിമിനൽ കേസുകളിലെ പ്രതി

പത്തനംതിട്ട :  പത്തനംതിട്ട അടൂരിൽ ഡോക്ടർക്ക് നേരെ തെറിവിളിയും ഭീഷണിയുമായി രോഗി . അടൂർ പറക്കോട് മെഡിക്കൽ സെൻറർ ആശുപത്രിയിൽ ചികിത്സക്കെത്തിയ രോഗിയാണ് തെറി വിളിച്ചത്. കിടത്തി ചികിത്സ നിരസിച്ചതിനെ തുടർന്നാണ് തർക്കം ഉണ്ടായത്. ചോദ്യം ചെയ്ത മറ്റൊരാൾക്ക് നേരെ മുളക് സ്പ്രേ അടിച്ചതായും പരാതിയുണ്ട്. ഡോക്ടറെ തെറിവിളിച്ച പറക്കോട് സ്വദേശി വിഷ്ണു വിജയനെ പോലീസ് അറസ്റ്റു ചെയ്തു. ഇയാൾ കാപ്പ കേസിലെ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.

ശബരിമല തീർത്ഥാടകർ സഞ്ചരിച്ച മിനി ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ചു; നിരവധി പേർക്ക് പരിക്ക് ; കർണാടകയിൽനിന്നുള്ള തീർത്ഥാടകരാണ് അപകടത്തിൽപ്പെട്ടത് ; അപകടം ദേശീയപാതയിൽ

കോഴിക്കോട് : ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു. വടകര അഴിയൂരിൽ ദേശീയപാതയിലാണ് സംഭവം. കർണാടകയിൽനിന്നുള്ള തീർത്ഥാടകർ സഞ്ചരിച്ച മിനി ബസും പിക്കപ്പ് വാനുമാണ് കൂട്ടിയിടിച്ചത്. തീർത്ഥാടകരായ യാത്രക്കാർക്കും പിക്കപ്പ് വാനിന്റെ ഡ്രൈവർക്കും പരുക്കേറ്റു. എല്ലാവരേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.