അഞ്ചുവയസുകാരിയെ രണ്ടാനച്ഛൻ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവം : കുട്ടിയുടെ അമ്മയും കേസിൽ പ്രതിയായേക്കും ; രണ്ടാനച്ഛൻ മകളെ ഉപദ്രവിച്ചത് അറിഞ്ഞിട്ടും അമ്മ മനഃപൂർവ്വം മറച്ചുവച്ചുവെന്ന് പൊലീസ്

സ്വന്തം ലേഖകൻ പത്തനംതിട്ട: കുമ്പഴയിൽ അഞ്ചുവയസുകാരിയെ രണ്ടാനച്ഛന്റെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ കുട്ടിയുടെ അമ്മയും പ്രതി ആയേക്കുമെന്ന് റിപ്പോർട്ട്. കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് ഇവരെ ചോദ്യം ചെയ്യാൻ പൊലീസ് കസ്റ്റഡിയിൽ എടുക്കും.രണ്ടാനച്ഛൻ കുട്ടിയെ നിരന്തരം അതിക്രൂരമായി ഉപദ്രവിച്ചത് അറിഞ്ഞിട്ടും അമ്മ മനഃപൂർവം മറച്ചുവച്ചുവെന്നാണ് പൊലീസിന്റെ സംശയം. കുട്ടി നിരന്തരം തുടർച്ചയായി ക്രൂരമായ മർദനത്തിന് ഇരയായിട്ടുണ്ടെന്ന് കുട്ടിയുടെ മരണശേഷം അമ്മ മൊഴിനൽകിയിരുന്നു. കുട്ടി മർദ്ദനത്തിനൊപ്പം ലൈംഗിക പീഡനത്തിനും ഇരയായതായി പോസ്റ്റുമോർട്ടം റിപ്പോട്ടിലുണ്ട്. ഒപ്പം 60ലെറെ മുറിപ്പാടുകൾ കുട്ടിയുടെ ശരീരത്തിൽ ഉണ്ടായിരുന്നുവെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നു. മകൾ […]