വിധ്വംസക പ്രവർത്തനങ്ങളുടെ പേരിൽ പോലീസിൽ നിന്നും പിരിച്ചുവിട്ട എസ് ഐ 4 കള്ളത്തോക്കും കാട്ടുമൃഗത്തിന്റെ അവശിഷ്ടവുമായി പിടിയിൽ; വേട്ടക്കാരൻ എസ് . ഐയെ പിടികൂടിയത് കട്ടപ്പന ഡിവൈഎസ്പി വി എ നിഷാദ് മോനും സംഘവും

സ്വന്തം ലേഖകൻ കുമളി : വിധ്വംസക പ്രവർത്തനങ്ങളുടെ പേരിൽ പോലീസിൽ നിന്നും പിരിച്ചുവിട്ട എസ് ഐ കള്ളത്തോക്കുകളും കാട്ടുമൃഗത്തിന്റെ അവശിഷ്ടവുമായി പിടിയിൽ.റിട്ടയേഡ് S I കിഴക്കയിൽ ഈപ്പൻ വർഗീസാണ് പിടിയിലായത്. കുമളി നഗരമധ്യത്തിലുള്ള ഈപ്പൻ വർഗീസിന്റെ വീട്ടിൽ പണം വെച്ചുള്ള ചീട്ടുകളി നടക്കുന്നുവെന്ന് ഇടുക്കി ജില്ലാ പോലീസ് മേധാവി വി . യു കുര്യാക്കോസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കട്ടപ്പന ഡിവൈഎസ്പി വി . എ നിഷാദ് മോന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘവും, ഇടുക്കി ജില്ല ഡാൻസഫ് അംഗങ്ങളും, കുമളി പോലീസും ചേർന്ന് […]

മദ്യം വാങ്ങുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ രണ്ടുപേർക്ക് വെട്ടേറ്റു ;ആക്രമണത്തിനുശേഷം പ്രതി ഓടി രക്ഷപ്പെട്ടു; കുമളി സ്വദേശികൾക്കാണ് വെട്ടേറ്റത്; ബീവറേജിനു മുന്നിൽ വച്ചാണ് സംഘർഷം ഉണ്ടായത്

ഇടുക്കി: കുമളിയില്‍ ബിവറേജിന് മുന്നിലുണ്ടായ സംഘര്‍ഷത്തിൽ രണ്ട് പേര്‍ക്ക് വെട്ടേറ്റു. കുമളി 66-ാം മൈല്‍ സ്വദേശികളായ റോയി മാത്യു , ജിനു സെബാസ്റ്റ്യന്‍ എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഇവരില്‍ ഒരാളുടെ നില ഗുരുതരമാണ്. കഞ്ഞിക്കുഴി സ്വദേശി അമലാണ് വെട്ടിയത്. മദ്യം വാങ്ങുന്നതിനെ ചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തിൽ കലാശിച്ചതെന്നാണ് വിവരം. ആക്രമണത്തിന് ശേഷം പ്രതി അമല്‍ സംഭവസ്ഥലത്തുനിന്നും ഓടി രക്ഷപ്പെട്ടു. ഇയാള്‍ നിരവധി ക്രിമിനൽ കേസുകളില്‍ പ്രതിയായിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. പ്രതിക്കായുള്ള തെരച്ചില്‍ പൊലീസ് ഊര്‍ജിതമാക്കി.