അപകടത്തിൽപെട്ട 2.8 ലക്ഷം രൂപയോളം വില വരുന്ന ബൈക്ക് മോഷണം പോയി..! പരാതി നൽകിയിട്ടും പോലീസ് അന്വേഷിക്കുന്നില്ലെന്ന് ആരോപണം; മോഷണം പോയത് കിളിമാനൂർ സ്വദേശിയുടെ കെടിഎം ആർസി ബൈക്ക്
സ്വന്തം ലേഖകൻ തിരുവനന്തപുരം: അപകടത്തിൽപെട്ട 2.8 ലക്ഷം രൂപയോളം വില വരുന്ന ബൈക്ക് മോഷണം പോയതായി പരാതി. കിളിമാനൂർ പോങ്ങനാട് ആലത്തുക്കാവ് സുദേവ മന്ദിരത്തിൽ വിഷ്ണുവിന്റെ കെടിഎം ആർസി ബൈക്ക് ആണ് മോഷണം പോയത്. ബൈക്ക് മോഷണം പോയതായി പരാതി നൽകിയിട്ടും പോലീസ് നടപടി സ്വീകരിച്ചില്ലെന്നും ആക്ഷേപം. ഫെബ്രുവരി 20ന് രാവിലെ ആറ്റിങ്ങൽ ഡ്രീംസ് തീയറ്ററിന് സമീപത്തുവച്ച് ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം സംഭവിച്ചിരുന്നു. അപകടത്തിൽ ഗുരുതര പരിക്ക് പറ്റിയ വിഷ്ണുവിനെയും സ്കൂട്ടറിൽ സഞ്ചരിച്ചിരുന്ന സ്ത്രീയെയും ഉടൻ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇതിനെ […]