‘എന്നും കൂടെയുണ്ടാവുമെന്നൊക്കെ പറഞ്ഞിട്ട് ഇപ്പോ ഒരാവശ്യം വന്നപ്പോൾ ആരുമില്ലല്ലോ..! ഇറ്റ്സ് മൈ റിക്വസ്റ്റ്… ഒന്ന് റിപ്ലൈ തരാമോ… ഒന്ന് ഇൻബോക്സിൽ വാഡോ’; ജീവനൊടുക്കുന്നതിന് ദിവസങ്ങൾക്കു മുൻപ് ‘വിനീത’ എന്ന വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ടിലെ കമന്റ് ബോക്സിൽ കൃഷ്ണപ്രിയ കുറിച്ചത് ഇങ്ങനെ ..!! ഇൻബോക്സിൽ വരാൻ കെഞ്ചിയത് എന്തിന്? സോഷ്യൽ മീഡിയ താരത്തിന്റെ മരണത്തിലെ ദുരൂഹത നീക്കാൻ അക്കൗണ്ട് വിവരങ്ങൾ ശേഖരിച്ച് പൊലീസ്

സ്വന്തം ലേഖകൻ കൊച്ചി: നൃത്താധ്യാപികയും സോഷ്യൽ മീഡിയ റീൽസ് താരവുമായ തൃശ്ശൂർ സ്വദേശിനി കൃഷ്ണപ്രിയ(29)യുടെ ആത്മഹത്യയിൽ ദുരൂഹത. ജീവനൊടുക്കുന്നതിന് ഏതാനം ദിവസങ്ങള്‍ക്ക് മുൻപ് ഒരു ഇൻസ്റ്റാഗ്രാം അക്കൗണ്ടിലെ കമന്റ് ബോക്‌സില്‍ കൃഷ്ണപ്രിയ തന്റെ അക്കൗണ്ടില്‍ നിന്നും ചില കമന്റുകള്‍ രേഖപ്പെടുത്തിയിരുന്നു. ഈ കമന്റുകളാണ് ഇപ്പോള്‍ മരണത്തില്‍ സംശയമുയര്‍ത്തുന്നത്. വിനീതാ എന്ന പേരിലുള്ള വ്യാജ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലാണ് കൃഷ്ണപ്രിയ കമന്റുകൾ രേഖപ്പെടുത്തിയത് . കം ഇൻബോക്സ്. പ്ലീസ് ഇറ്റ്സ് മൈ റിക്വസ്റ്റ്…. നിങ്ങള്‍ക്കൊക്കെ ഇതെന്താ പറ്റിയത്…. എന്നും കൂടെയുണ്ടാവുമെന്നൊക്കെ പറഞ്ഞിട്ട് ഇപ്പോ ഒരാവശ്യം വന്നപ്പോള്‍ ആരുമില്ലല്ലോ… […]