video
play-sharp-fill

മദ്യത്തിന് വിലകൂടിയ സമയത്ത് ‘ഓസിൽ’ കിട്ടി മദ്യം ; മദ്യം കയറ്റിവന്ന ലോറി ഇടിച്ചു അപകടം ; ഇടിച്ച ലോറി നിർത്താതെ പോയതിനാൽ താഴെ വീണ മദ്യ കുപ്പികളുമായി നാട്ടുകാർ പോയി ; ബാക്കി വന്നവ പോലീസും

സ്വന്തം ലേഖകൻ കോഴിക്കോട്: കോഴിക്കോട് ഫറോക്കിൽ മദ്യം കയറ്റി വന്ന ലോറി ഇടിച്ചു. അപകടത്തിൽ മദ്യകുപ്പികൾ റോഡിൽ വീണു. ഇടിച്ച ലോറി നിർത്താതെ പോയതിനാൽ താഴെ വീണ മദ്യ കുപ്പികൾ നാട്ടുകാർ കൊണ്ടുപോയി. പഴയ പാലത്തിനു സമീപമാണ് അപകടം നടന്നത്. അവശേഷിച്ച […]

സംസ്ഥാനത്ത് വീണ്ടും തെരുവുനായ ആക്രമണം; കോഴിക്കോട് ആറുപേർക്ക് തെരുവ് നായയുടെ കടിയേറ്റു ; പരിക്കേറ്റവരിൽ ഒരു സ്ത്രീയുടെ നിലഗുരുതരമാണ് ; പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സയിൽ

കോഴിക്കോട് : സംസ്ഥാനത്ത് വീണ്ടും തെരുവുനായ ആക്രമണം.  കോഴിക്കോട് ആറുപേർക്ക് തെരുവ് നായയുടെ കടിയേറ്റു. മാവൂരിലാണ് ഒരു സ്ത്രീയും അതിഥിത്തൊഴിലാളിയുമടക്കം ആറ് പേർക്ക് തെരുവ് നായയുടെ ആക്രമണത്തിൽ പരിക്കേറ്റത്. നായയുടെ ആക്രമണത്തിൽ പരിക്കേറ്റ സ്ത്രീയുടെ പരിക്ക് ഗുരുതരമാണ്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. 

കോതി സമരം; കുട്ടികളെ സമരത്തിൽ പങ്കെടുപ്പിച്ചതിനെതിരെ ബാലാവകാശ കമ്മിഷൻ; സംഭവത്തില്‍ കേസെടുക്കാൻ ചെമ്മങ്ങാട് പൊലീസ്

കോതിയിൽ മാലിന്യ സംസ്കരണ പ്ലാന്റ് നിർമാണത്തിനെതിരെയുള്ള സമരത്തിൽ കുട്ടികളെ പങ്കെടുപ്പിച്ചതിനെതിരെ ബാലാവകാശ കമ്മീഷൻ . സംഭവത്തില്‍ കേസെടുക്കാൻ ചെമ്മങ്ങാട് പൊലീസിനോട് ബാലാവകാശ കമ്മീഷൻ നിർദേശം നൽകി. കമ്മീഷന്‍റെ നിര്‍ദേശ പ്രകാരം ജുവനൈൽ ആക്ട് പ്രകാരം സമരസമിതി പ്രവർത്തകർക്ക് എതിരെ ചെമ്മങ്ങാട് പൊലീസ് […]

17കാരിയെ വിവാഹം കഴിപ്പിച്ചു ; മാതാപിതാക്കൾക്കും വരനും എതിരെ കേസ് ; വൈദ്യ പരിശോധന കൂടി നടത്തിയ ശേഷം പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തും

കോഴിക്കോട് : വിവാഹപ്രായമെത്താത്ത കുട്ടിയുടെ വിവാഹം നടത്തിയ സംഭവത്തില്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്കും വരനുമെതിരെ പൊലീസ് കേസെടുത്തു. കോഴിക്കോട് കുറ്റിക്കാട്ടൂരിലാണ് ഈ മാസം 18ന് വിവാഹം നടന്നത്. പെണ്‍കുട്ടിയ്ക്ക് 17 വയസ് മാത്രമായിരുന്നു പ്രായം. മെഡിക്കല്‍ കോളജ് പൊലീസാണ് കേസെടുത്തത്. കണ്ണൂര്‍ പെരിങ്ങത്തൂര്‍ […]

നടി സുരഭിലക്ഷ്മിയുടെ ബാല്യകാല സുഹൃത്ത് ശ്രീയേഷ് ഇനി മുതല്‍ ശ്രീദേവി; ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയ സുഹൃത്തിന് ആശംസകളുമായി താരം

സ്വന്തം ലേഖകന്‍ കോഴിക്കോട്: മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് ജേതാവും എംഐടി മൂസ എന്ന പരമ്പരയിലൂടെ കുടുംബ പ്രേക്ഷകര്‍ക്കുള്‍പ്പെടെ സുപരിചിതയുമായ സുരഭി ലക്ഷ്മിയുടെ സുഹൃത്ത് ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി. സുരഭിയുടെ ബാല്യകാല സുഹൃത്തും നരിക്കുനി സ്വദേശിയുമായ ശ്രീയേഷാണ് കൊച്ചി അമൃത ആശുപത്രിയില്‍ […]