play-sharp-fill

സർക്കാരിന്റെ വിദ്യാഭ്യാസ ആനുകൂല്യ പദ്ധതി പ്രകാരമുള്ള തുക വൈകി; വിദ്യാർത്ഥിനികളെ ഹോസ്റ്റലിൽ പ്രവേശിപ്പിക്കുന്നില്ല ; കോഴിക്കോട് കെഎംസിടി മെഡിക്കൽ കോളേജിനെതിരെ പരാതി ; പഠനം മുടങ്ങുമോയെന്ന ആശങ്കയിൽ വിദ്യാർത്ഥിനികൾ

കോഴിക്കോട്:കോഴിക്കോട് കെഎംസിടി മെഡിക്കൽ കോളജിൽ വിദ്യാർത്ഥിനികളെ ഹോസ്റ്റലിൽ പ്രവേശിപ്പിക്കുന്നില്ലെന്ന് പരാതി. സർക്കാരിന്റെ വിദ്യാഭ്യാസ ആനുകൂല്യ പദ്ധതി പ്രകാരമുള്ള തുക വൈകിയതിനെ തുടർന്നാണ് വിദ്യാർത്ഥിനികളെ ഹോസ്റ്റലിൽ പ്രവേശിപ്പിക്കാതിരുന്നത് . ഫണ്ട്‌ വൈകുന്നതിന്റെ പേരിൽ പഠന സൗകര്യങ്ങൾ നിഷേധിക്കരുതെന്ന സർക്കാർ നിർദേശവും ഇവർ അവഗണിക്കുന്നതായും പരാതിയുണ്ട് . ഒഇസി പോസ്റ്റ്‌മെട്രിക് വിദ്യാഭ്യാസ ആനുകൂല്യം വഴിയുള്ള തുക സർക്കാരിൽ നിന്ന് വൈകിയതിന്റെ പേരിലാണ് വിദ്യാർത്ഥികൾക്ക് ഹോസ്റ്റൽ സൗകര്യം നിഷേധിച്ചത്. മണാശ്ശേരിയിലെ കെഎംസിടി മെഡിക്കൽ കോളേജിൽ ഹൗസ് സർജൻസി ചെയ്യുന്ന മൂന്ന് പെൺകുട്ടികളെ ഇന്റേൺസ് ഹോസ്റ്റലിൽ പ്രവേശിപ്പിച്ചില്ല. എറണാകുളം, തിരുവനന്തപുരം, […]