വൃക്കദാനം ചെയ്ത അധ്യാപികക്കെതിരെ അപവാദം പ്രചരിപ്പിച്ചെന്ന കേസ് ; രാജിചന്ദ്രനെതിരായ മജിസ്ട്രേറ്റ് കോടതിയുടെ വിധി സെഷൻസ് കോടതി സസ്പെൻഡ് ചെയ്തു !
സ്വന്തം ലേഖകൻ കോട്ടയം : വൃക്ക ദാനം ചെയ്ത അധ്യാപികയ്ക്കെതിരെ അപവാദം പ്രചരിപ്പിച്ച കേസിൽ സോഷ്യൽ വർക്കറായ രാജി ചന്ദ്രനെതിരായ മജിസ്ട്രേറ്റ് കോടതിയുടെ വിധി ജില്ലാ സെഷൻസ് കോടതി സസ്പെൻഡ് ചെയ്തു. പാറമ്പുഴ സ്കൂളിലെ കായിക അധ്യാപികയായ മാന്നാനം സ്വദേശിനി മിനി മാത്യുവാണ് രാജി ചന്ദ്രനെതിരെ കേസ് നൽകിയത്.