Spread the love

കോട്ടയം: ഏറ്റുമാനൂരും കോട്ടയത്തും ഫാര്‍മസിസ്റ്റായി ജോലി ചെയ്തു വരികെ പെട്ടെന്ന് പണം സമ്പാദിക്കാന്‍ ഒരു മോഹം. പിന്നെ ഒന്നും നോക്കിയില്ല ലഹരി വില്പന തുടങ്ങി.ഒടുവിൽ എക്‌സൈസിന്റെ വലയിലായി.

video
play-sharp-fill

വില്‍പനയ്ക്കായി സൂക്ഷിച്ച 213 ഗ്രാം നൈട്രോസെപാം ഗുളികയുമായി ഫാര്‍മസിസ്റ്റ് പിടിയില്‍. നട്ടാശ്ശേരി സ്വദേശി മിനു മാത്യുവിനെ ആണ് എക്‌സൈസ് സ്‌പെഷല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടോണി ജോസിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റു ചെയ്തത്.

എക്‌സൈസ് സ്‌പെഷല്‍ സ്‌ക്വാഡ് സിവില്‍ എക്‌സൈസ് ഓഫിസര്‍ സുനില്‍ കുമാറിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. കോട്ടയം ടൗണില്‍ ആവശ്യക്കാര്‍ക്ക് ലഹരിമരുന്ന് നല്‍കാനായി എത്തിയപ്പോള്‍ പിടികൂടുകയായിരുന്നു. ഒരു സ്ട്രിപ്പിന് ആയിരം രൂപ നിരക്കിലാണ് നൈട്രോസെപാം വില്‍പന നടത്തിയിരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി.ജി.രാജേഷ്, അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ ബൈജുമോന്‍, ഹരിഹരന്‍പോറ്റി, പ്രിവന്റീവ് ഓഫിസര്‍മാരായ ആരോമല്‍ മോഹന്‍, പ്രവീണ്‍ ശിവാനന്ദ്, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ കെ.സുനില്‍കുമാര്‍, ശ്യാം ശശിധരന്‍, അമല്‍ ഷാ, മാഹീന്‍കുട്ടി, അജു ജോസഫ്, എം.ജി.പ്രദീപ്, കെ.ജി.ജോസഫ്, അരുണ്‍ ലാല്‍, വനിതാ സിവില്‍ എക്‌സൈസ് ഓഫിസര്‍ കെ.എം.പ്രിയ, സിവില്‍ എക്‌സൈസ് ഓഫിസര്‍ ഡ്രൈവര്‍ ബിബിന്‍ ജോയി എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.