play-sharp-fill

കോട്ടയം തിരുവാർപ്പിൽ ബസുടമയും സിഐടിയു തൊഴിലാളികളും തമ്മിലുള്ള തർക്കത്തിന് പരിഹാരമായി..! എല്ലാ തൊഴിലാളികൾക്കും തുല്യവേതനം ഉറപ്പാക്കാൻ ധാരണ; നാളെ മുതൽ എല്ലാ ബസുകളും സർവീസ് ആരംഭിക്കും

സ്വന്തം ലേഖകൻ കോട്ടയം: തിരുവാർപ്പിലെ ബസ് ഉടമയും സിഐടിയു തൊഴിലാളികളും തമ്മിലുള്ള തർക്കത്തിന് പരിഹാരമായി. ജില്ലാ ലേബർ ഓഫീസറുടെ നേതൃത്വത്തിൽ ഇന്ന് വൈകിട്ട് നടന്ന ചർച്ചയിലാണ് പ്രശ്നം ഒത്തുതീർപ്പായത്. രാജ്മോഹന്റെ ഉടമസ്ഥതയിലുള്ള നാല് ബസുകളിലെയും തൊഴിലാളികളുടെ ജോലി മൂന്നുമാസത്തേക്ക് റൊട്ടേഷൻ വ്യവസ്ഥയിൽ പുനക്രമീകരിക്കും. അതു വഴി എല്ലാ തൊഴിലാളികൾക്കും തുല്യവേതനം ഉറപ്പാക്കാനാണ് ധാരണയായത്. തൊഴിലാളികളിൽ ആരോടും പക്ഷാഭേദം കാണിക്കുന്നില്ലെന്നും, നിലവിൽ കളക്ഷൻ കുറവുള്ള ബസുകളിൽ ജീവനക്കാർക്ക് ശമ്പളം കുറവാണെന്നും, അതുകൊണ്ട് ജീവനക്കാർ എല്ലാ ബസുകളിലും മാറിമാറി ജോലി ചെയ്യാനുമാണ് തീരുമാനമായത്. ഇതോടെ നാളെ മുതൽ […]

കോട്ടയം തിരുവാർപ്പിലെ ബസ് ഉടമയും സിഐടിയു തൊഴിലാളികളും തമ്മിലുള്ള തർക്കം ; ലേബർ ഓഫീസറുടെ നേതൃത്വത്തിൽ നടത്തിയ ചർച്ചയിൽ പരിഹാരമയില്ല; നാളെ വീണ്ടും യോഗം ചേരും

സ്വന്തം ലേഖകൻ കോട്ടയം : തിരുവാർപ്പിലെ ബസ് ഉടമയും സിഐടിയു തൊഴിലാളികളും തമ്മിലുള്ള തർക്കത്തിൽ തീർപ്പായില്ല. കോട്ടയം ജില്ലാ ലേബർ ഓഫീസറുടെ നേതൃത്വത്തിൽ നടത്തിയ ചർച്ച നാളെ 10.30 ന് വീണ്ടും തുടരാൻ തീരുമാനമായി. ചർച്ചയിൽ പുരോഗതി ഉണ്ടെന്നാണ് ബസ്സുടമകളുടെ സംഘടനയും സിഐടിയു പ്രവർത്തകരും പറയുന്നത്. ശമ്പള തർക്കത്തെ തുടർന്ന് സിഐടിയു സമരം നടത്തിയതിൽ പ്രതിഷേധിച്ചു കഴിഞ്ഞ തിങ്കളാഴ്ച മുതൽ വെട്ടിക്കുളങ്ങര ബസിനു മുന്നിൽ ലോട്ടറിക്കച്ചവടം നടത്തിവരികയാണ് ഉടമ രാജ്മോഹൻ കൈമൾ. ഇന്നലെ രാവിലെ 7.45ന് ബസ് എടുക്കുന്നതിനായി കൊടിതോരണങ്ങൾ നീക്കം ചെയ്യുന്നതിനിടെ രാജ്മോഹനെ […]