ആരെങ്കിലും കുഴിയിൽ വീണ് മരിച്ചാലെ ഞങ്ങൾ കുഴിയടക്കൂ ; കഞ്ഞിക്കുഴി റെയിൽവേ മേൽപ്പാലത്തിൽ മരണക്കുഴി; പാലത്തിലെ കുഴിയിൽ ചാടി ഇരുചക്ര വാഹനങ്ങൾ അപകടത്തിൽ പെടുന്നത് നിത്യസംഭവം; കളക്ടറും ജില്ലാ പൊലീസ് മേധാവിയുമടക്കമുള്ളവർ വീട്ടിലേക്ക് പോകുന്ന വഴിയിലെ മരണക്കുഴി ഒന്ന് നികത്താമോ സാറന്മാരേ !

കോട്ടയം : കഞ്ഞിക്കുഴിയിലെ റെയിൽവേ മേൽപ്പാലത്തിന്റെ പണിപൂർത്തീകരിച്ചിട്ട് മൂന്നുവർഷത്തോളം ആയതേയുള്ളൂ. പക്ഷേ പാലത്തിൽ രണ്ട് കുഴി ഉണ്ടായിട്ട് മാസങ്ങളായി. കളക്ടറും ഡെപ്യൂട്ടി കളക്ടറും ജില്ലാ പോലീസ് മേധാവിയുമൊക്കെ നിരന്തരം കടന്നുപോകുന്ന വഴിയാണിത്…എന്നാൽ ഈ അപകട കുഴി മൂടാൻ ഇതുവരെയും അധികാരികൾ തയ്യാറായിട്ടില്ല. കോട്ടയം നഗരത്തിലെ പ്രധാന റോഡായതു കൊണ്ട് തന്നെ നിത്യവും ധാരാളം വാഹനങ്ങളാണ് ഈറോഡ് വഴി കടന്നു പോകുന്നത്. ഈ കുഴി കാണാതെ വരുന്ന വാഹനങ്ങൾ തിരക്കിനിടയിൽ പെട്ട് അപകടത്തിൽ പെടാൻ സാധ്യത ഏറെയാണ്. മഴപെയ്ത് വെള്ളം കുഴിയിൽ നിറഞ്ഞാലും യാത്രക്കാർ അപകടത്തിൽ […]

കോട്ടയം മെഡിക്കൽ കോളേജിൽ ഒന്നര വയസ്സുകാരനെ തട്ടിക്കൊണ്ടു പോകാൻ ശ്രമം; സ്ത്രീകളുടെ ഒബ്സർവേഷൻ വാർഡിലാണ് സംഭവം ; ആലപ്പുഴ സ്വദേശിയുടെ കുഞ്ഞിനെയാണ് തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചത് ; സംഭവത്തിൽ മെഡിക്കൽ കോളേജ് അധികൃതർ അന്വേഷണം നടത്തിയില്ലെന്ന് ആരോപണം

ഗാന്ധിനഗർ :കോട്ടയം മെഡിക്കൽ കോളേജിൽ ഒന്നര വയസ്സുകാരനെ തട്ടിക്കൊണ്ടു പോകാൻ ശ്രമം. സ്ത്രീകളുടെ ഒബ്സർവേഷൻ വാർഡിൽ കഴിഞ്ഞ ബുധനാഴ്ച വൈകിട്ടാണ് സംഭവം. ആലപ്പുഴ സ്വദേശിയുടെ ഒന്നര വയസ്സുള്ള ആൺകുഞ്ഞിനെയാണ് അജ്ഞാതൻ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചത്. കുട്ടിയെ ഉടൻ തന്നെ തിരികെ ലഭിച്ചത് കൊണ്ട് രേഖമൂലം പരാതി നൽകിയില്ലന്ന് മാതാവ് പറയുന്നു. സംഭവത്തിൽ കോട്ടയം മെഡിക്കൽ കോളേജും അന്വേഷണം നടത്തിയിട്ടില്ല. കോട്ടയം മെഡിക്കൽ കോളേജിലെ ട്രോമാകെയർ ഒബ്സർവേഷൻ വാർഡായ പത്താം വാർഡിലാണ് സംഭവം . ആലപ്പുഴ സ്വദേശിയായ അമ്മയും ഒന്നരവയസ്സുകാരനും ബന്ധുവിന്റെ ചികിത്സയ്ക്ക് ഒപ്പം എത്തിയതാണ്. […]

ഓട്ടം വിളിച്ചതിനെ ചൊല്ലി തർക്കം ; പാമ്പാടിയിൽ ഓട്ടോ ഡ്രൈവറെ ആക്രമിച്ച കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി പിടിയിൽ

കോട്ടയം : പാമ്പാടിയിൽ ഓട്ടോ ഡ്രൈവറായ മധ്യവയസ്കനെ ആക്രമിച്ച കേസിൽ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. കൂരോപ്പട തന്നുകുഴിയിൽ സബിൻ പി സജി (26) ആണ് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം സുഹൃത്തുക്കളുമായിചേര്‍ന്ന് ഇയാൾ ഓട്ടോറിക്ഷ ഡ്രൈവറായ ബാബുവിനെ ആക്രമിക്കുകയായിരുന്നു. ഇവർ ബാറിലേക്ക് പോകാനായി ബാബുവിനെ ഓട്ടം വിളിക്കുകയായിരിന്നു. യാത്രാമദ്ധ്യേ ഒന്നിലധികം സുഹൃത്തുക്കളെ വാഹനത്തിൽ കയറ്റിയത് ചോദ്യം ചെയ്തതിലുള്ള വിരോധം മൂലം സബിനും സുഹൃത്തുക്കളും ചേർന്ന് ബാബുവിനെ ആക്രമിച്ചു. ഡ്രൈവറുടെ പരാതിയെ തുടർന്ന് പാമ്പാടി പോലീസ് കേസ് രജിസ്റ്റർ ചെയ്തു. സബിന്റെ […]

വിദ്യാർത്ഥിനിയുടെ തോളിൽ സഹപാഠി കൈയിട്ടു; പിന്നെ നടന്നത് കൂട്ടത്തല്ല് ; ചിതറിയോടി സ്ത്രീകൾ അടക്കമുള്ള യാത്രക്കാർ

ഏറ്റുമാനൂർ: വിദ്യാർഥിനിയുടെ തോളിൽ സഹപാഠി കൈയിട്ടു എന്നതിനെച്ചൊല്ലി ബസ് സ്റ്റാൻഡിൽ വിദ്യാർഥികൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. ഇന്നലെ വൈകുന്നേരം 4.30ന് ഏറ്റുമാനൂർ പ്രൈവറ്റ് ബസ്സ്സ്റ്റാൻഡിലാണ് സംഭവം. ഒരു വിദ്യാർഥിനിയുടെ തോളിൽ സഹപാഠി കൈയിട്ടു എന്നതിനെച്ചൊല്ലിയുള്ള തർക്കമാണ് സംഘട്ടനത്തിന് ഇടയാക്കിയതെന്നു ദൃക്സാക്ഷികൾ പറഞ്ഞു. അമ്പതോളം വിദ്യാർഥികളാണ് ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത്. ഈ സമയം സ്റ്റാൻഡിൽ വിദ്യാർഥികൾ ഉൾപ്പെടെ യാത്രക്കാർ തിങ്ങിനിറഞ്ഞിരുന്നു. സംഘർഷം കനത്തതോടെ സ്ത്രീകൾ ഉൾപ്പെടെയുള്ള യാത്രക്കാർ ചിതറിയോടി. നഗരസഭ മരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.എസ്. വിശ്വനാഥൻ സംഘട്ടനത്തിനിടയിൽപ്പെട്ട് സാധനങ്ങളും മറ്റും നഷ്ടപ്പെടാതിരിക്കാൻ ബസ് അനൗൺസ്മെന്റ് ബോക്സിലെ […]

കാന്താര: സ്വത്വത്തിലേക്കുണരുന്ന ഇന്ത്യൻ സിനിമയുടെ പ്രതീകം: – ഡോ.ജെ. പ്രമീള ദേവി

കോട്ടയം: കാന്താര എന്ന സിനിമയും ഇന്ത്യൻ സിനിമയിലെ സമീപകാല പ്രവണതകളും സ്വത്വം തിരിച്ചറിയുന്ന സാംസ്കാരിക ചലനം ആണെന്ന് ഫിലിം സെൻസർ ബോർഡംഗം ഡോ.ജെ.പ്രമീളാദേവി അഭിപ്രായപ്പെട്ടു.തമ്പ് ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ കോട്ടയത്ത് ധന്യ തീയേറ്ററിൽ നടന്ന ‘മാറ്റിനി സംവാദം’ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രമീളാദേവി. എന്തു തരം ജീവിതം നയിക്കുന്ന സാധാരണക്കാരനെ വേണമെങ്കിലും ചില നിമിഷങ്ങളിൽ ദൈവിക ഉണർവ്വ് ബാധിക്കാമെന്ന മികച്ച സന്ദേശം സിനിമ നൽകുന്നു. ചിത്രീകരിക്കാതെ പോയ ക്ലൈമാക്സ് പ്രേക്ഷക മനസ്സിൽ യാഥാർത്ഥ്യം പോലെ ചിത്രീകരിക്കപ്പെടുന്നതാണ് ഈ സിനിമയുടെ പ്രത്യേകതയെന്ന് അവർ എടുത്തു പറഞ്ഞു. […]