play-sharp-fill

കോട്ടയം ജനറൽ ആശുപത്രിയിലെ ഓ.പി വിഭാഗം സെന്റ് ആൻസ് സ്‌കൂൾ കെട്ടിടത്തിലേക്ക് മാറ്റും ; നടപടി കൊവിഡ് ചികിത്സയ്ക്കായി സൗകര്യങ്ങൾ വിപുലീകരിക്കുന്നതിന്റെ ഭാഗമായി

സ്വന്തം ലേഖകൻ കോട്ടയം: ജനറൽ ആശുപത്രിയിലെ ഒപി വിഭാഗം തൊട്ടടുത്ത സ്‌കൂൾ കെട്ടിടത്തിലേക്ക് മാറ്റും. വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കോവിഡ് ആശുപത്രി കോട്ടയം ജനറൽ ആശുപത്രിയിലെ സൗകര്യങ്ങൾ വിപുലീകരിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഒ.പി വിഭാഗം തൊട്ടടുത്ത കെട്ടിടത്തിലേക്ക് മാറ്റുന്നത്. മറ്റു രോഗ ചികിത്സയ്ക്കായി ജനറൽ ആശുപത്രിയിൽ എത്തുന്നവർക്ക് കൂടുതൽ സുരക്ഷിതത്വവും ലഭിക്കുന്നതിന്റെ ഭാഗമായാണ് ജനറൽ ആശുപത്രിയിലെ ഒ.പി വിഭാഗം തൊട്ടടുത്ത സ്‌കൂൾ കെട്ടിടത്തിലേക്ക് മാറ്റുന്നത്. ജനറൽ ആശുപത്രിക്ക് സമീപമുള്ള സെന്റ്.ആൻസ് സ്‌കൂൾ കെട്ടിടത്തിലേക്കാണ് ഓ പി പ്രവർത്തനങ്ങൾ മാറ്റുന്നത്. ഇതുസംബന്ധിച്ചുള്ള തീരുമാനങ്ങൾക്ക് കളക്ടറോട് അഭിപ്രായം തേടിയതായിരുന്നതായും […]