പോപ്പുലർ ഫിനാൻസ് തട്ടിപ്പ്: കോട്ടയം ജില്ലയിലെ പോപ്പുലര്‍ ഫിനാന്‍സ് ശാഖകള്‍ അടച്ചുപൂട്ടാനും ആസ്തികള്‍ കണ്ടുകെട്ടാനും ജില്ലാ കളക്ടറുടെ ഉത്തരവ്
സ്വന്തം ലേഖകൻ കോട്ടയം: പോപ്പുലർ ഫിനാൻസ് തട്ടിപ്പിന് പിന്നാലെ ജില്ലയിലെ പോപ്പുലർ ഫിനാൻസ് സ്ഥാപനങ്ങൾ മുഴുവൻ അടച്ച് പൂട്ടാൻ ജില്ലാ കളക്ടറുടെ ഉത്തരവ്. ജില്ലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ മുഴുവൻ അടച്ചു പൂട്ടാനാണ് ജില്ലാ കളക്ടർ എം.അഞ്ജന ഉത്തരവിട്ടത്. സംസ്ഥാനത്ത് ആദ്യമായി പോപ്പുലർ ഫിനാൻസിനെതിരെ കേസ് രജിസ്റ്റർ ചെയ്തത് ചങ്ങനാശേരിയിലായിരുന്നു. തുടർന്നാണ് റാന്നിയിൽ അടക്കം കേസുകൾ ഉണ്ടായത്. ഇതേ തുടർന്ന് എല്ലാ കേസുകളും റാന്നിയിലേയ്ക്ക് കൈമാറിയിരുന്നു. കോട്ടയം ജില്ലയിൽ മണർകാട് , ചങ്ങനാശേരി , കറുകച്ചാൽ എന്നിവിടങ്ങളിലാണ് പോപ്പുലർ ഫിനാൻസിന് ഷോറൂം ഉണ്ടായിരുന്നത്. ഈ ഷോറൂമുകൾ […]