കോട്ടയം ജില്ലയില്‍ 760 പേര്‍ക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.11 ശതമാനം; 684 പേര്‍ രോഗമുക്തരായി
സ്വന്തം ലേഖകൻ കോട്ടയം: ജില്ലയില്‍ 760 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 755 പേർക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ അഞ്ചു പേർ രോഗബാധിതരായി. പുതിയതായി 8335 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.ടെസ്റ്റ് പോസിറ്റിവിറ്റി 9.11 ശതമാനമാണ്. രോഗം ബാധിച്ചവരില്‍ 341 പുരുഷന്‍മാരും 311 സ്ത്രീകളും 108 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 119 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 684 പേര്‍ രോഗമുക്തരായി. 6650 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 234340 പേര്‍ കോവിഡ് ബാധിതരായി. 205710 പേര്‍ […]