ചമയ ചാരുതയിൽ പുരുഷ സുന്ദരിമാർ; കൊറ്റംകുളങ്ങരയിലെ ചമയ വിളക്കെടുക്കുന്ന അപൂർവ അനുഷ്ഠാനം; പുരുഷാഗംനമാരുടെ മഹോത്സവത്തിന്റെ ഐതീഹ്യം

സ്വന്തം ലേഖകൻ കൊല്ലം: സ്ത്രീകളെപ്പോലും അസൂയപ്പെടുത്തുന്ന സൗന്ദര്യത്തികവിൽ പുരുഷാംഗനമാർ നിറവിളക്കുമായി ദേവിക്ക് മുന്നിലെത്തുന്ന അപൂർവതയുണ്ട് മീനം 10-ന്റെയും 11-ന്റെയും കൊറ്റൻകുളങ്ങര ദേവിക്ഷേത്രത്തിലെ രാവുകൾക്ക്. കൊല്ലത്തിനു കരുനാഗപ്പള്ളിയ്ക്കും ഇടയില്‍ ചവറ ദേശീയപാതയോരത്തുള്ള കൊറ്റന്‍കുളങ്ങര ദേവീക്ഷേത്രത്തില്‍ വര്‍ഷം തോറും നടക്കുന്ന ചമയവിളക്ക്, അപൂര്‍വമായൊരു അനുഷ്ഠാനവും ഉല്‍സവവുമാണ്. അഭീഷ്ട കാര്യ സിദ്ധിയ്ക്കായി പുരുഷന്മാര്‍ വ്രതം നോറ്റു പെണ്‍വേഷം കെട്ടി ദേവീപ്രീതിയ്ക്കായി വിളക്കെടുക്കുന്ന അത്യപൂര്‍വമായ ചടങ്ങ്. ക്ഷേത്രത്തിനു സമീപമുള്ള താൽക്കാലിക ചമയപ്പുരകളി‍ൽ നിന്നും വീടുകളിൽ നിന്നും സ്ത്രീയായി വേഷപ്പകർച്ച നടത്തി ബാലന്മാർ മുതൽ വയോധികർ വരെ വിളക്കേന്താറുണ്ട്. നാടിന്‍റെ നാനാഭാഗങ്ങളില്‍നിന്ന് […]