play-sharp-fill

വാഹന പരിശോധനയ്ക്കിടെ മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടറെ ബൈക്കിടിച്ച് പരിക്കേൽപ്പിച്ചു

സ്വന്തം ലേഖിക മലപ്പുറം: കോട്ടക്കലില്‍ വാഹനപരിശോധക്കിടെ മോ​ട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്​പെക്​ടറെ ബൈക്ക്​ യാത്രികന്‍ ഇടിച്ച്‌​ തെറിപ്പിച്ചു. മലപ്പുറം ആര്‍.ടി.ഒ യിലെ എം.വി.ഐ ആസിം (41) നാണ്​ പരിക്കേറ്റത്​. കോട്ടക്കല്‍ ദേശീയപാതയില്‍ രണ്ടത്താണിക്ക്​ സമീപം വാഹന പരിശോധന നടത്തുന്നതിനിടെയാണ്​ സംഭവം. എം.വി.ഐ കൈകാണിച്ചെങ്കിലും നിര്‍ത്താതെ പോയ ബൈക്ക്​ ആസിമിനെ ഇടിച്ച്‌​ തെറിപ്പിക്കുകയായിരുന്നു.തുടര്‍ന്ന്​ നിയന്ത്രണം വിട്ട വാഹനം​ എതിരെ വന്ന കാറിലിടിച്ച്‌​ മറിഞ്ഞു. ബൈക്കിലുണ്ടായിരുന്ന രണ്ടുപേര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. തലക്കും കാലിനും പര​ിക്കേറ്റ ഉ​ദ്യോഗസ്ഥനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബൈക്ക്​ പൊലീസ്​ കസ്​റ്റഡിയിലെടുത്തു. സംഭവത്തില്‍ ​െപാലീസ്​ കേസ്​ […]