play-sharp-fill

സ്‌കൂളിൽ എക്‌സൈസിന്റെ മിന്നൽപരിശോധന, വിൽക്കാനായി സൂക്ഷിച്ചിരുന്ന കഞ്ചാവ് പിടികൂടി; അഞ്ച് പേർ അറസ്റ്റിൽ.വടാട്ടുപാറ സ്വദേശികളായ ഷഫീഖ്, അശാന്ത്, ആഷിക്, മുനീർ,​ കുത്തുകുഴി സ്വദേശി ഹരികൃഷ്ണൻ എന്നിവരാണ് പിടിയിലായത്. എക്‌സൈസ് സംഘം സെക്യൂരിറ്റി ജീവനക്കാരന്റെ മുറിയിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്.

കോതമംഗലം നെല്ലിക്കുഴിയിലെ സ്വകാര്യ സ്‌കൂളിൽ നിന്ന് കഞ്ചാവുമായി അഞ്ച് പേർ അറസ്റ്റിൽ. വടാട്ടുപാറ സ്വദേശികളായ ഷഫീഖ്, അശാന്ത്, ആഷിക്, മുനീർ,​ കുത്തുകുഴി സ്വദേശി ഹരികൃഷ്ണൻ എന്നിവരാണ് പിടിയിലായത്. എക്‌സൈസ് സംഘം സെക്യൂരിറ്റി ജീവനക്കാരന്റെ മുറിയിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. ഇന്നലെ രാത്രി എട്ട് മണിയോടെയായിരുന്നു എക്‌സൈസ് മിന്നൽ പരിശോധന നടത്തിയത്. വിൽപ്പനക്കായി എത്തിച്ച കഞ്ചാവാണ് പിടികൂടിയത്. പ്രതികളെത്തിയ വാഹനങ്ങളും എക്‌സൈസ് കസ്റ്റഡിയിലെടുത്തു. സെക്യൂരിറ്റി ജീവനക്കാരൻ സാജു, ബിജു, യാസീൻ എന്നിവർ ഓടി രക്ഷപ്പെട്ടു. കൊല്ലത്ത് രണ്ട് ദിവസം മുൻപ് സ്‌കൂൾ ബസ് ഡ്രൈവറിൽ […]