അതീവ ഗുരുതരാവസ്ഥയിലൂടെയാണ് അവള്‍ കടന്ന് പോകുന്നത്; സ്വന്തമായി ശ്വാസമെടുക്കാന്‍ കഴിയാത്ത അവസ്ഥയാണ് ഇപ്പോള്‍; നടന്‍ കൂട്ടിക്കല്‍ ജയചന്ദ്രന്റെ ഭാര്യ ബസന്തി കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയില്‍
സ്വന്തം ലേഖകന്‍ കോഴിക്കോട്: നടന്‍ കൂട്ടിക്കല്‍ ജയചന്ദ്രന്റെ ഭാര്യ ബസന്തി കോവിഡ് ബാധിച്ച് അതീവ ഗുരുതരാവസ്ഥയില്‍. സമൂഹമാധ്യമങ്ങളിലൂടെ വിവരം പങ്കുവച്ചത് അദ്ദേഹം തന്നെയാണ്. ഭാര്യയ്ക്ക് ഇപ്പോള്‍ സ്വയം ശ്വസിക്കാന്‍ കഴിയാത്ത അവസ്ഥയാണെന്നും കോവിഡ് ഭീകരമാണെന്നും ജയചന്ദ്രന്‍ പറയുന്നു. കൂട്ടിക്കല്‍ ജയചന്ദ്രന്റെ വാക്കുകള്‍: പ്രിയരേ, ദിവസങ്ങളായി കോവിഡാല്‍ അതീവഗുരുതരമായ അവസ്ഥയിലൂടെ പ്രിയപത്‌നി നീങ്ങുകയാണ്! കോഴിക്കോട് മൈത്ര ഹോസ്പിറ്റലില്‍! ജീവന്‍ കയ്യിലൊതുക്കി ഞാന്‍ കൂടെ നില്‍ക്കുന്നു. അതൊരു ത്യാഗമല്ല. കടമയാണ്. പറയുന്നത് മറ്റൊന്നാണ്, കോവിഡ് ഭീകരമല്ല! നമ്മളാണ് അവനെ ഭീകരനാക്കുന്നത്! നമ്മള്‍ പത്ത് പേരുണ്ടെങ്കില്‍ ഒരാളുടെ അനാസ്ഥ […]