play-sharp-fill

കോന്നിയിൽ ചരിത്രം കുറിച്ച് കെ യു ജനീഷ് കുമാർ ; 23 വർഷത്തിന് ശേഷം കോന്നിയിൽ ചെങ്കൊടി ഉയർന്നു

  സ്വന്തം ലേഖിക കോന്നി : യുഡിഎഫ് കോട്ടയായ കോന്നി വെട്ടി നിരത്തി എൽഡിഎഫിൻറെ യുവ സ്ഥാനാർത്ഥി കെ യു ജനീഷ് കുമാർ ചെങ്കൊടി ഉയർത്തുന്നു. ഭൂരിപക്ഷം 10031. കോന്നിയിൽ ചരിത്രം കുറിച്ചാണ് ജനീഷ് കുമാറിന്റെ ജയം. 23 വർഷത്തിന് ശേഷമാണ് കോന്നിയിൽ ചെങ്കൊടി ഉയരുന്നത് . ആദ്യഘട്ടത്തിൽ അഞ്ഞൂറിലധികം വോട്ടുകൾക്ക് മോഹൻ രാജ് മുന്നിലെത്തിയെങ്കിലും പിന്നീട് ജെനീഷ്‌കുമാറിന്റെ ഭൂരിപക്ഷം ഘട്ടം ഘട്ടമായി ഉയരുകയായിരുന്നു. കോന്നിയിൽ ബിജെപി സ്ഥാനാർത്ഥി കെ സുരേന്ദ്രൻ മൂന്നാം സ്ഥാനത്ത്‌.