video
play-sharp-fill

ചിട്ടി ഏജന്റുമായി ചേർന്ന് 5.36 കോടി രൂപയുടെ തട്ടിപ്പ് ; കെ.എസ്.എഫ്.ഇ ജീവനക്കാരിക്ക് വിരമിക്കുന്നതിന് മൂന്ന് ദിവസങ്ങൾക്ക് മുൻപ് സസ്‌പെൻഷൻ

  സ്വന്തം ലേഖകൻ ആലുവ: ചിട്ടി ഏജന്റുമായി ചേർന്ന് 5.36 കോടിയുടെ തട്ടിപ്പ് നടത്തിയ കെഎസ്എഫ്ഇ ജീവനക്കാരിക്ക് വിരമിക്കുന്നതിന് മൂന്ന് ദിവസങ്ങൾക്ക് മുൻപ് സസ്‌പെൻഷൻ. കെഎസ്എഫ്ഇ ചെറായി ബ്രാഞ്ചിലെ കാഷ്യർ ആമിന മീതിൻകുഞ്ഞിനെയാണ് കഴിഞ്ഞ ഡിസംബർ 28ന് സസ്‌പെന്റ് ചെയ്തത്. ആലുവ ഗവ. ആശുപത്രി കവലയിലുള്ള ബ്രാഞ്ചിലെ ഒരു ഏജന്റുമായി ചേർന്നാണ് തട്ടിപ്പ് നടത്തിയത്. ഡിസംബർ 31ന് സർവീസിൽ നിന്ന് വിരമിക്കാനിരുന്ന ആമിനയെ 28ാം തീയതി വൈകീട്ടാണ് സസ്‌പെൻഡ് ചെയ്ത് ഉത്തരവ് ഇറങ്ങിയത്. ആലുവ ബ്രാഞ്ചിൽ കാഷ്യറായി ജോലി ചെയ്യുമ്പോഴാണ് തട്ടിപ്പ് നടത്തിയതെന്നാണ് പ്രാഥമികാന്വേഷണത്തിൽ […]

പാലാരിവട്ടം പാലം : പുനർനിർമ്മാണത്തിൽ നിന്നും ഡി.എം.ആർ.സി പിന്മാറുന്നു ; ഇ. ശ്രീധരൻ

  സ്വന്തം ലേഖകൻ കൊച്ചി: പാലാരിവട്ടം പാലത്തിന്റെ പുനർ നിർമ്മാണത്തിൽ നിന്നും ഡി.എം.ആർ.സി പിൻന്മാറുന്നുവെന്ന് ഇ.ശ്രീധരൻ അറിയിച്ചു. ഇക്കാര്യം അറിയിച്ച് സർക്കാരിന് ഉടൻ കത്ത് നൽകുമെന്ന് ഇ. ശ്രീധരൻ പറഞ്ഞു. ഡിഎംആർസിയുടെ കേരളത്തിലെ പ്രവർത്തനം ജൂണിൽ അവസാനിപ്പിക്കുന്ന സാഹചര്യത്തിലാണിത്. എന്നാൽ ഇതിന് മുനപ് പാലം പുനർനിർമാണം പൂർത്തിയാക്കാൻ കഴിയില്ല എന്നാണ് വിശദീകരണം. പുനർനിർമാണം ഒക്ടോബറിൽ തുടങ്ങി ജൂണിൽ പൂർത്തിയാക്കാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ, ഹൈക്കോടതി സ്റ്റേ നിലനിൽക്കുന്നതിനാൽ ഇത് വരെ നിർമാണം തുടങ്ങാനായിട്ടില്ല. പാലാരിവട്ടം പാലത്തിൽ പരിശോധന നടത്തിയശേഷം പാലം പൂർണ്ണമായും പുനർനിർമിക്കണമെന്ന ഇ […]