play-sharp-fill

20 രൂപയ്ക്ക് ഏത് ദൂരവും എത്ര തവണ വേണമെങ്കിലും യാത്ര ചെയ്യാം…! അന്താരാഷ്ട്ര വനിതാദിനത്തിൽ സ്ത്രീകൾക്ക് ഇളവുകൾ പ്രഖ്യാപിച്ച് കൊച്ചി മെട്രോ; നാല് മെട്രോ സ്റ്റേഷനുകളിൽ സ്ഥാപിച്ച നാപ്കിൻ വെൻഡിംഗ് മെഷീനുകൾ വനിതാ ദിനത്തിൽ ഉദ്ഘാടനം ചെയ്യും

സ്വന്തം ലേഖകൻ കൊച്ചി: അന്താരാഷ്ട്ര വനിതാദിനത്തിൽ സ്ത്രീകൾക്ക് ഇളവുകൾ പ്രഖ്യാപിച്ച് കൊച്ചി മെട്രോ. കൊച്ചി മെട്രോയുടെ ഏത് സ്റ്റേഷനിൽ നിന്നും സ്ത്രീകൾക്ക് ഏത് ദൂരവും എത്ര തവണ വേണമെങ്കിലും വെറും ഇരുപത് രൂപയ്ക്ക് യാത്ര ചെയ്യാം. ഇതിന് പുറമേ കഴിഞ്ഞ ഒരു വർഷത്തിനിടെ ഏറ്റവുമധികം തവണ കൊച്ചി മെട്രോയിൽ യാത്ര ചെയ്ത മൂന്ന് വനിതകളെ കെഎംആർഎൽ എംഡി ലോക്നാഥ് ബെഹ്റ അന്നേദിവസം ഉച്ചക്ക് 12 മണിക്ക് കലൂർ മെട്രോ സ്റ്റേഷനിൽ വച്ച് ആദരിക്കും. വനിതാദിനത്തോടനുബന്ധിച്ച് കൊച്ചി മെട്രോയുടെ വിവിധ സ്റ്റേഷനുകളിൽ സ്ത്രീകൾക്കായി പരിപാടികളും മെഡിക്കൽ […]