വീടിനു മുന്നിൽ നിൽക്കവെ കാർ പാഞ്ഞെത്തി ഇടിച്ചിട്ടു..! പോലീസുകാരന് ദാരുണാന്ത്യം; മരിച്ചത് എറണാകുളം പോത്താനിക്കാട് പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ

സ്വന്തം ലേഖകൻ കൊച്ചി : നിയന്ത്രണം നഷ്ടപ്പെട്ട കാറിടിച്ച് പോലീസുകാരന് ദാരുണാന്ത്യം. എറണാകുളം മടക്കത്താനം സ്വദേശി നജീബ്(46)ആണ് മരിച്ചത്. മടക്കത്താനത്ത് വീടിന് മുന്നിൽ റോഡരികിൽ നിൽക്കവെയാണ് അപകടം. പരിക്കേറ്റ നജീബിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായിരുന്നില്ല. എറണാകുളം പോത്താനിക്കാട് പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസറായിരുന്നു.