പൊലീസുകാരന് കുത്തേറ്റു; ആക്രമണം ഉത്സവത്തിനിടെ ചീട്ട് കളി സംഘത്തെ പിടികൂടാനെത്തിയപ്പോള്‍
സ്വന്തം ലേഖകൻ കോഴിക്കോട്:കോഴിക്കോട് വടകരയ്ക്കടുത്ത് ഏറാമലയില്‍ പൊലീസുകാരന് കുത്തേറ്റു. എ.ആര്‍ ക്യാമ്പിലെ ഉദ്യോഗസ്ഥന്‍ അഖിലേഷിനാണ് ( 33 ) കുത്തേറ്റത്. ക്ഷേത്രോല്‍സവത്തിനിടെ ചീട്ട് കളി സംഘത്തെ പിടികൂടാനെത്തിയപ്പോഴാണ് ആക്രമണം. കുത്തിയ പ്രതിയെ ഒരു സംഘം ബലമായി മോചിപ്പിച്ചു. പ്രതിയെ തിരിച്ചറിഞ്ഞെന്നും ഉടന്‍ പിടികൂടുമെന്നും എടച്ചേരി പൊലീസ് അറിയിച്ചു.