കെ.എം ഷാജിയുടെ വീടിന് 5500 ചതുരശ്രയടിയിലധികം വിസ്തീർണ്ണം ; അധിക നിർമ്മാണം നടന്നത് മൂന്നാംനിലയിൽ : വീട് പൊളിച്ചുമാറ്റാൻ കോഴിക്കോട് കോർപ്പറേഷന്റെ നോട്ടീസ്
സ്വന്തം ലേഖകൻ കോഴിക്കോട്: കെ.എം ഷാജി എം.എൽ.എ അനുവദിച്ച അളവിലും അധികമായി വീട് നിർമ്മിച്ചുവെന്ന് കണ്ടെത്തിയതോടെ വീട് പൊളിച്ചുമാറ്റാൻ കോഴിക്കോട് കോർപ്പറേഷന്റെ നോട്ടീസ്അ.ഴിമതി ആരോപണത്തിന് പിന്നാലെ ഷാജിക്കെതിരെയുളള കോഴിക്കോട് കോർപ്പറേഷന്റെ നികുതിക്കുരുക്ക് കൂടി മുറുകുന്നത്. വീട് നിർമ്മാണത്തിനായി 320ചതുരശ്രയടിക്കാണ് കോർപ്പറേഷനിൽ നിന്ന് ഷാജി അനുമതി എടുത്തത്. പക്ഷേ, 5500 ചതുരശ്രയടിയിലധികം വിസ്തീർണം വീടിന് ഉണ്ടെന്നാണ് ഇന്നലെ നടന്ന അളവെടുപ്പിൽ വ്യക്തമായത്. 2016ൽ പൂർത്തിയാക്കിയ പ്ലാൻ നൽകിയിരുന്നെങ്കിലും അനുമതിയില്ലാതെ നടത്തിയ നിർമ്മാണം ക്രമവത്കരിക്കാൻ കോർപ്പറേഷൻ നൽകിയ നോട്ടീസിന് മറുപടി നൽകാത്തതിനാൽ വീടിന് നമ്പർ ലഭിച്ചിട്ടില്ല. മൂന്നാംനിലയിലാണ് […]