ഈ സ്ത്രീ ഐ.പി.എസ് ഓഫീസർ ആയിരുന്നുവെന്നും ഇപ്പോൾ ഗവണറാണെന്നും വിശ്വസിക്കാനാവുന്നില്ല : കിരൺ ബേദിയ്‌ക്കെതിരെ ആഞ്ഞടിച്ച് പ്രശാന്ത് ഭൂഷൻ

  സ്വന്തം ലേഖകൻ ദില്ലി: ഈ സ്ത്രീ ഐ.പി.എസ് ഓഫീസർ ആയിരുന്നുവെന്നും ഇപ്പോൾ ഗവണറാണെന്നും വിശ്വസിക്കാനാവുന്നില്ല. കിരൺ ബേദിയ്‌ക്കെതിരെ ആഞ്ഞടിച്ച് പ്രശാനന്ത് ഭൂഷൻ. സൂര്യൻ ഓംകാരം മന്ത്രിക്കുന്ന വീഡിയോ ട്വീറ്റ് ചെയ്തതിനാണ് പുതുച്ചേരി ലഫ്. ഗവർണർ കിരൺ ബേദിക്കെതിരെ മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ രംഗത്ത് വന്നിരിക്കുന്നത്. ‘ഇത്ര വൃത്തികെട്ട ട്വീറ്റ് ചെയ്ത ഈ സ്ത്രീ ഐപിഎസ് ഓഫീസറായിരുന്നുവെന്നും ഇപ്പോൾ ഗവർണറാണെന്നും വിശ്വസിക്കനാകുന്നില്ല. ലോക്പാൽ മൂവ്‌മെന്റിൽ ഇവരോടൊത്ത് പ്രവർത്തിക്കേണ്ടി വന്നതിൽ ലജ്ജിക്കുന്നു’പ്രശാന്ത് ഭൂഷൺ ട്വീറ്റ് ചെയ്തു. ഇന്നാണ് സൂര്യൻ ഓം ശബ്ദം ജപിക്കുന്നത് നാസ […]

സൂര്യൻ ഓം മന്ത്രം ഉരുവിടുന്നു ; നാസയുടെ കണ്ടെത്തൽ ട്വീറ്റ് ചെയ്ത് കിരൺ ബേദി : പരിഹസിച്ച്‌ സോഷ്യൽ മീഡിയ

  സ്വന്തം ലേഖകൻ ന്യൂഡെൽഹി : സൂര്യൻ ‘ഓം’ മന്ത്രം ഉരുവിടുന്നതായി അമേരിക്കയിലെ ബഹിരാകാശ ഏജൻസിയായ നാസ കണ്ടെത്തിയെന്ന് പുതുച്ചേരി ഗവർണർ കിരൺബേദിയുടെ ട്വീറ്റ്. ഇതിന്റെ ശബ്ദം നാസ റെക്കോൾഡ് ചെയ്തുവെന്നും അവകാശപ്പെട്ട കിരൺബേദി വീഡിയോയും ട്വിറ്ററിൽ പങ്കുവെച്ചിരുന്നു. അതേസമയം, കിരൺ ബേദിയുടെ ട്വീറ്റിനെതിരെ സോഷ്യൽ മീഡിയയിൽ പരിഹാസവർഷമാണ് നടക്കുന്നത്. അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി കമന്റുകളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. ‘നിങ്ങൾ ബുദ്ധിജീവിയാണ് എന്നായിരുന്നു ഇതുവരെ വിശ്വസിച്ചിരുന്നത്. ഒരിക്കൽ നിങ്ങൾ ഞങ്ങളുടെയൊക്കെ ഹീറോ ആയിരുന്നു. ഇത്തരത്തിൽ അധ:പതിക്കുമോ?’ എന്നിങ്ങനെ നീളുന്നു സോഷ്യൽ മീഡിയയിലെ പരിഹാസം. […]