ന്യൂനപക്ഷ വികസന കോർപ്പറേഷനിൽ ജനറൽ മാനേജരെ നിയമിക്കുന്നതിനുള്ള യോഗ്യത ബിടെക്കും പി.ജി.ഡി.സി.എ എന്നാക്കി മാറ്റണം ; ബന്ധുവായ അദീബിനെ നിയമിക്കുന്നതിനായി യോഗ്യതാ മാനദണ്ഡം മാറ്റണമെന്ന് ആവശ്യപ്പെട്ടുള്ള ജലീലിന്റെ കത്ത് പുറത്ത്
സ്വന്തം ലേഖകൻ തിരുവനന്തപുരം : ബന്ധുവായ അദീബിനെ ന്യൂനപക്ഷ വികസന കോർപ്പറേഷനിൽ ജനറൽ മാനേജരായി നിയമിക്കുന്നതിനായി യോഗ്യതാ മാനദണ്ഡം മാറ്റണമെന്ന് ആവശ്യപ്പെട്ടുള്ള മന്ത്രി കെ.ടി. ജലീലിന്റെ കത്ത് പുറത്ത്. ബന്ധു അദീബിനെ ന്യൂനപക്ഷ വികസന കോർപ്പറേഷനിൽ ജനറൽ മനേജരായി നിയമിക്കുന്നതിനായാണ് കെ.ടി. ജലീൽ നിയമന മാനദണ്ഡം മാറ്റിയത്. അദീബിന്റെ യോഗ്യതയ്ക്ക് അനുസരിച്ച് യോഗ്യതാ മാനദണ്ഡം മാറ്റാൻ നിർദ്ദേശിക്കുന്ന ജലീലിന്റെ കത്താണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. പഴയ ഉത്തരവിൽ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ട് 2016 ജൂലൈ 26ൽ ജിഐഡി സെക്രട്ടറിക്കാണ് കെ.ടി ജലീൽ കത്ത് നൽകിയിരിക്കുന്നത്. […]