video
play-sharp-fill

നിർത്തിയിട്ടിരുന്ന കാറിന്റെ ബോണറ്റിൽ രാജവെമ്പാല..! ഭയന്ന് വിറച്ച് വീട്ടുകാർ; ഒടുവിൽ പിടികൂടി

സ്വന്തം ലേഖകൻ തിരുവനന്തപുരം : നിർത്തിയിട്ടിരുന്ന കാറിന്റെ ബോണറ്റിനുള്ളിൽ രാജവെമ്പാല. കോട്ടൂർ കാവടി മൂല സ്വദേശി അബ്ദുൾ വഹാബുദീൻ്റെ വീടിന് മുന്നിൽ നിർത്തിയിട്ടിരുന്ന കാറിലാണ് രാജവെമ്പാലയെ കണ്ടെത്തിയത്. വീട്ടുകാർ തന്നെയാണ് കാറിലേക്ക് പാമ്പ് ഇഴഞ്ഞ് കയറിപ്പോകുന്നത് കണ്ടത്. ഭയന്നുപോയ വീട്ടുകാർ ഉടൻ തന്നെ പരുത്തിപ്പള്ളി വനംവകുപ്പിൽ വിവരമറിയിക്കുകയായിരുന്നു. പാമ്പ് പിടിത്തക്കാരനായ മുതിയാവിള രതീഷ്‌ എത്തി ബോണറ്റിനുള്ളിൽ നിന്നും രാജവെമ്പാലയെ പിടികൂടി. അതേസമയം കഴിഞ്ഞ ദിവസം പാലോട് ഇടിഞ്ഞാറിൽ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ നിന്ന് കൂറ്റൻ രാജവെമ്പാലയെ പിടികൂടിയിരുന്നു. മാടൻ കരിക്കകം നാല് സെന്റ് കോളനിയിൽ […]

കോട്ടയം നഗര മധ്യത്തിൽ ബസേലിയസ് കോളേജ് ജംഗ്ഷനിൽ മൂർഖൻ യാത്രക്കാരെ വിരട്ടി ; വഴിയാത്രക്കാരിയായ പെൺകുട്ടി രക്ഷ പെട്ടത് തലനാരിഴക്ക്

സ്വന്തം ലേഖകൻ കോട്ടയം: നഗര മധ്യത്തിൽ ബസേലിയസ് കോളേജ് ജംഗ്ഷനിൽ മൂർഖൻ പാമ്പ്. നാട്ടുകാരെ വിറപ്പിച്ച മൂർഖൻ വഴിയാത്രക്കാരിയായ പെൺകുട്ടിയെ കൊത്താൻ ശ്രമിച്ചെങ്കിലും പെൺകുട്ടി പാമ്പിന്റെ കടിയേൽക്കാതെ ഓടി രക്ഷപെട്ടു. കെ.കെ റോഡിൽ പാമ്പ് പത്തിവിരിച്ച് നിറഞ്ഞാടിയതോടെ വ്യാപാരികൾ പൊലീസിൽ അറിയിച്ചു. കൺട്രോൾ റൂമിൽ നിന്ന് എസ് ഐ കോളിൻസ്, എഎസ്ഐ നസിം, സിപിഒ രാഹുൽ, എന്നിവർ ഉടനെത്തി. ഇവർ തൊട്ടടുത്തുള്ള കടയിൽ നിന്ന് പ്ലാസ്റ്റിക്ക് സംഘടിപ്പിച്ച് പാമ്പിനെ മൂടിയിട്ടു. തണൽ കിട്ടിയ പാമ്പ് ശാന്തനായി ഇരുന്നതോടെ വിവരം ഫോറസ്റ്റിൽ അറിയിച്ചു. ഫോറസ്റ്റ് ഓഫീസിൽ […]

വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന കാറിനുള്ളിൽ രാജവെമ്പാല ; മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ പിടികൂടി കൂട്ടിലാക്കി

സ്വന്തം ലേഖകൻ പാലക്കാട്‌ : പാലക്കാട്‌ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന കാറിനുള്ളിൽ കയറിയ രാജവെമ്പാലയെ പിടികൂടി. പാലക്കുഴി മുണ്ടപ്ലാക്കൽ കുഞ്ഞുമോന്റെ വീട്ട് മുറ്റത്ത് നിർത്തിയിട്ടിരുന്ന കാറിനുള്ളിലാണ് രാജവെമ്പാല കയറിയത്. 10 വയസ്സ് പ്രായവും 30 കിലോയോളം തൂക്കവുമുള്ള ആൺ രാജവെമ്പാലയാണിത്. കാറിനുള്ളിൽ നിന്നും പുറത്തിറങ്ങാൻ കൂട്ടാക്കാതെ വീട്ടുകാരെയും നാട്ടുകാരെയും ഭീതിയിലാഴ്ത്തിയ രാജവെമ്പാലയെയാണ് ഒടുവിൽ പിടികൂടിയത്. വിവരമറിഞ്ഞ് സ്ഥലത്ത് എത്തിയ വടക്കഞ്ചേരി സെക്ഷൻ ഫോറസ്റ്റ് ഓഫീസർ സലിം, ബീറ്റ് ഫോറസ്റ്റ് ഓഫീസ സുനിൽ, അപ്പുക്കുട്ടൻ എന്നിവരുടെ നേതൃത്വത്തിൽ വടക്കഞ്ചേരി സ്വദേശിയായ മുഹമ്മദാലിയാണ് രാജവെമ്പാലയെ പിടികൂടി കൂട്ടിലാക്കിയത്.

രാജവെമ്പാല ” പെട്ടു ” ; നിർത്തിയിട്ടിരുന്ന കാറിന്റെ ബോണറ്റിനുള്ളിൽ കയറിയ രാജവെമ്പാല കുടുങ്ങി ; മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിൽ പാമ്പിനെ പുറത്തെടുത്തു !

വയനാട്: മുറ്റത്ത് നിർത്തിയിട്ടിരുന്ന കാറിന്റെ ബോണറ്റിനുള്ളില്‍ രാജവെമ്പാലയെ കണ്ടെത്തി.കാട്ടിക്കുളം പനവല്ലി റോഡില്‍ കുണ്ടത്തില്‍ പുഷ്പജന്റെ വീട്ടിലെ ഷെഡില്‍ നിര്‍ത്തിയിട്ട കാറിന്റെ ബോണറ്റിനുള്ളിലാണ് രാജവെമ്പാല കുടുങ്ങിയത്. ഇന്നലെ രാത്രിയിലാണ് സംഭവം നടന്നത്.പകല്‍ സമയം പാമ്പ് കാര്‍ ഷെഡിലേക്ക് കയറിയതായി വീട്ടുകാര്‍ പറഞ്ഞു.ചേരയാണെന്നാണ് കരുതിയിരുന്നത്.രാത്രിയിലും പാമ്പ് പുറത്ത് വരാത്ത കാരണത്താലാല്‍ പരിശോധിച്ചപ്പോഴാണ് ബോണറ്റിനുള്ളില്‍ കുടുങ്ങിയ നിലയില്‍ പാമ്പിനെ കണ്ടത്. ഇടന്‍ തന്നെ തൃശ്ശിലേരി സെക്ഷനിലെ വനപാലകരേയും നോര്‍ത്ത് വയനാട് വനം ഡിവിഷനിലെ പാമ്പു സംരക്ഷകന്‍ സുജിത്തിനേയും വിവരമറിയിച്ചു. ഫോട്ടോ കണ്ട് ഉഗ്രവിഷമുള്ള രാജവെമ്പാലയാണ് കാറില്‍ കുടുങ്ങിയതെന്ന് മനസ്സിലായ […]

വീട്ടുവളപ്പിൽ നിന്നും രാജവെമ്പാലയെ പിടികൂടി ; സംഭവം മണ്ണാർക്കാട് തത്തേങ്ങലത്ത് ; പിടികൂടിയ രാജവെമ്പാലയെ ഉൾവനത്തിൽ വിട്ടയച്ചു

പാലക്കാട്‌ : മണ്ണാർക്കാട് തത്തേങ്ങലത്ത് വീട്ടുവളപ്പിൽ നിന്നും രാജവെമ്പാലയെ പിടികൂടി. ജനവാസ മേഖലയിറങ്ങിയ രാജവെമ്പാലയെ വനം വകുപ്പിന്റെ ആർ.ആർ ടി അംഗങ്ങളാണ് പിടികൂടിയത്. തത്തേങ്ങലം സ്വദേശി ഷാജിയുടെ വീട്ടിൽ നിന്നാണ് രാജവെമ്പാലയെ പിടികൂടിയത്. രാജവെമ്പാല റോഡ് മുറിച്ച് കടന്ന് ഷാജിയുടെ വീട്ടിലേക്ക് പോകുന്നത് കണ്ട ബൈക്ക് യാത്രികരാണ് വനം വകുപ്പിനെ വിവരം അറിയച്ചത്.തുടർന്ന് മണ്ണാർക്കാട് നിന്നുള്ള ആർ.ആർ. ടീമെത്തി അര മണിക്കൂറോളം കഠിന പരിശ്രമത്തിനൊടുവിലാണ് പാമ്പിനെ പിടികൂടാനായത്.പിടികൂടിയ രാജവെമ്പാലയെ ഉൾവനത്തിൽ വിട്ടയച്ചു.

പാലക്കാട് 12 അടി നീളമുള്ള രാജവെമ്പാലയെ പിടികൂടി

പാലക്കാട് പോത്തുണ്ടിയില്‍ നിന്നും രാജവെമ്പാലയെ പിടികൂടി. സ്വകാര്യ വ്യക്തിയുടെ പറമ്പിലെ മരത്തില്‍ കിടക്കുകയായിരുന്ന രാജവെമ്പാലയെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ എത്തിയാണ് പിടികൂടിയത്. 10 കിലോ തൂക്കവും 12 അടി നീളവും ഉള്ള രാജവെമ്പാലയാണ് ജനവാസ മേഖലയില്‍ എത്തിയത്. പിടികൂടിയ രാജവെമ്പാലയെ നെല്ലിയാമ്പതി വനത്തില്‍ തുറന്ന് വിട്ടു. രണ്ടുമാസത്തിനിടെ മൂന്ന് രാജവെമ്പലകളെയാണ് പോത്തുണ്ടിയിലെ ജനവാസ മേഖലയില്‍ നിന്നും പിടികൂടുന്നത്.