play-sharp-fill

കിം ജോംഗ് ഉൻ മരിച്ചതായി വീണ്ടും വാർത്തകൾ ; ഔദ്യോഗിക സ്ഥിരീകരണമില്ലാത്ത വാർത്തകളും ചിത്രങ്ങളും പ്രചരിച്ചിട്ടും പ്രതികരിക്കാതെ ഉത്തരകൊറിയ

സ്വന്തം ലേഖകൻ ന്യൂഡൽഹി : ഉത്തര കൊറിയൻ ഭരണാധികാരി കിം ജോംഗ് ഉൻ മരിച്ചതായി വാർത്തകൾ വീണ്ടും സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നു. സമൂഹമാധ്യമങ്ങൾ വഴി ഔദ്യോഗിക സ്ഥിരീകരണമില്ലാത്ത വാർത്തകളും ചിത്രങ്ങളും പ്രചരിച്ചിട്ടും ഇതുവരെ ഉത്തരകൊറിയ പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ ദിവസം കിമ്മിന്റെ ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞതായി റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് കിമ്മിന്റെ ശാരീരിക അവസ്ഥകളെക്കുറിച്ചുള്ള ഊഹാപോഹങ്ങൾ പ്രചരിച്ചു തുടങ്ങിയത്. കിം ജോംഗ് ഉനിന് മസ്തിഷ്‌ക മരണം സംഭവിച്ചുവെന്നായിരുന്നു ആദ്യ വാർത്തകൾ. എന്നാൽ ഇക്കാര്യങ്ങൾക്കൊന്നിനും ഔദ്യോഗിക സ്ഥിരീകരണമില്ലായിരുന്നു. അതുകൊണ്ടുതന്നെ ഇപ്പോൾ പ്രചരിക്കുന്ന വാർത്തകളുടെ വിശ്വാസ്യതയും […]