പ്രതികളെ സംരക്ഷിക്കും,ഇരകളെ വേട്ടയാടും…കിളികൊല്ലൂരിലെ എസ്എച്ച്ഒയും, എസ്ഐയും കാക്കിയിട്ട ഒന്നാംതരം ക്രിമിനലുകൾ…അനീഷിനും വിനോദിനും എതിരെ മുമ്പും പരാതി…
കിളികൊല്ലൂർ സ്റ്റേഷനിൽ സൈനികനെയും സഹോദരനെയും ക്രൂരമായി മർദിച്ച കേസിൽ സസ്‌പെൻഷനിലായ അനീഷിനും വിനോദിനും എതിരെ മുമ്പും പരാതികൾ. കിളികൊല്ലൂർ സ്റ്റേഷനിൽ ചാർജെടുക്കുന്നതിന് മുമ്പ് എസ്ഐ അനീഷും സിഐ കെ വിനോദും ഇരവിപുരം സ്റ്റേഷനിലാണ് ജോലിചെയ്‌തിരുന്നത്. ഇവിടെ 2020 ഏപ്രിലിൽ രജിസ്റ്റർചെയ്ത പോക്‌സോ കേസ് അട്ടിമറിക്കുകയും പ്രതികൾക്കുവേണ്ടി അതിജീവിതയുടെ അമ്മയുടെ മൊഴിയും ഒപ്പും വ്യാജമായി രേഖപ്പെടുത്തുകയും ചെയ്‌തെന്ന പരാതിയിൽ കോടതി നടപടി സ്വീകരിക്കുകയും വകുപ്പുതല അന്വേഷണത്തെ തുടർന്ന് സിഐ വിനോദിനെതിരെ മെമ്മോ നൽകുകയും ചെയ്‌തിരുന്നു. 2020 ഡിസംബറിൽ താന്നിയിൽ പ്രണയിതാക്കൾ ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ചതിനെ തുടർന്നുണ്ടായ […]