video
play-sharp-fill

കോതി സമരം; കുട്ടികളെ സമരത്തിൽ പങ്കെടുപ്പിച്ചതിനെതിരെ ബാലാവകാശ കമ്മിഷൻ; സംഭവത്തില്‍ കേസെടുക്കാൻ ചെമ്മങ്ങാട് പൊലീസ്

കോതിയിൽ മാലിന്യ സംസ്കരണ പ്ലാന്റ് നിർമാണത്തിനെതിരെയുള്ള സമരത്തിൽ കുട്ടികളെ പങ്കെടുപ്പിച്ചതിനെതിരെ ബാലാവകാശ കമ്മീഷൻ . സംഭവത്തില്‍ കേസെടുക്കാൻ ചെമ്മങ്ങാട് പൊലീസിനോട് ബാലാവകാശ കമ്മീഷൻ നിർദേശം നൽകി. കമ്മീഷന്‍റെ നിര്‍ദേശ പ്രകാരം ജുവനൈൽ ആക്ട് പ്രകാരം സമരസമിതി പ്രവർത്തകർക്ക് എതിരെ ചെമ്മങ്ങാട് പൊലീസ് […]

ഡൽഹി ജുമാ മസ്ജിദിൽ സ്ത്രീകൾക്ക് പ്രവേശനം വിലക്കിയ നടപടി പിൻവലിച്ചു; വിലക്ക് നീക്കിയത് ഗവർണറുമായുള്ള ചർച്ചയ്ക്ക് പിന്നാലെ

ഡൽഹി ജുമാ മസ്ജിദിൽ ഒറ്റയ്ക്ക് എത്തുന്ന സ്ത്രീകൾക്ക് പ്രവേശനം വിലക്കിയ നടപടി പിൻവലിച്ചു. ഗവർണറുമായുള്ള ചർച്ചയ്ക്ക് പിന്നാലെയാണ് വിലക്ക് നീക്കിയത്. സന്ദർശകർ പള്ളിയുടെ പവിത്രത കാത്തുസൂക്ഷിക്കണമെന്ന് അഭ്യർത്ഥനയോടെയാണ് ഇമാം ഒറ്റയ്ക്ക് എത്തുന്ന സ്ത്രീകളുടെ വിലക്ക് പിൻവലിച്ചത്. സംഭവത്തിൽ ദേശീയ വനിത കമ്മീഷൻ […]

റേഷൻ വ്യാപാരികൾക്ക് മുഴുവൻ കമ്മീഷനും നൽകും, സിവിൽ സപ്ലൈസ് കമ്മീഷണറുടെ ഉത്തരവ് പിൻവലിക്കും: മന്ത്രി ജി ആർ അനിൽ

തിരുവനന്തപുരം:റേഷൻ വ്യാപാരികൾക്ക് കമ്മീഷൻ 49 ശതമാനമാക്കാനുള്ള സിവിൽ സപ്ലൈസ് കമ്മീഷണറുടെ ഉത്തരവ് പിൻവലിക്കാമെന്ന് മന്ത്രി ജി ആർ അനിൽ ഉറപ്പ് നൽകി. ഇതോടെ കടയടപ്പ് സമരത്തിൽ നിന്ന് പിന്മാറുമെന്നും, ആ സമരം തങ്ങൾക്ക് താത്പര്യമില്ലാതിരുന്നിട്ടും പ്രശ്നം പരിഹരിക്കുന്നതിന് വേണ്ടി പ്രഖ്യാപിച്ചതാണെന്നും റേഷൻ […]

കേരളം ഉൾപ്പെടെ മൂന്ന് സംസ്ഥാനങ്ങളിൽ അഞ്ചാംപനി പടരുന്നു ; കേന്ദ്ര സംഘം സന്ദർശിച്ച് റിപ്പോർട്ട് സമർപ്പിക്കും; കേരളത്തിൽ മലപ്പുറത്താണ് അഞ്ചാംപനി വ്യാപനം കൂടുതൽ

ദില്ലി: കേരളം ഉൾപ്പെടെ മൂന്ന് സംസ്ഥാനങ്ങളിലേക്ക് കേന്ദ്ര സംഘം. അഞ്ചാംപനി വ്യാപനത്തെ കുറിച്ചുള്ള റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് കേന്ദ്ര സംഘത്തെ സംസ്ഥാനങ്ങളിലേക്ക് അയക്കുന്നത്. മലപ്പുറം, റാഞ്ചി, അഹമ്മദാബാദ് എന്നിവിടങ്ങൾ കേന്ദ്ര സംഘം സന്ദർശിച്ച് റിപ്പോർട്ട് സമർപ്പിക്കും. മീസിൽസ് വൈറസ് മൂലമുണ്ടാകുന്ന വളരെ സാംക്രമിക രോഗമാണ് […]

സെക്രട്ടറിയേറ്റിൽ ജോലി  വാഗ്ദാനം; മുൻ സെക്രട്ടറിയേറ്റ് ജീവനക്കാരൻ കൈപ്പറ്റിയത് 81 ലക്ഷം രൂപ ; രാമപുരം സ്വദേശിയാണ് തട്ടിപ്പിനിരയായത് ; പണം തട്ടിപ്പ്, വിശ്വാസവഞ്ചന തുടങ്ങിയ വകുപ്പുകൾ ചുമത്തി കേസ്

തിരുവനന്തപുരം: സെക്രട്ടറിയേറ്റിൽ ജോലി  വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ മുൻ സെക്രട്ടറിയേറ്റ് ജീവനക്കാരൻ അറസ്റ്റിൽ. മലയൻകീഴ് സ്വദേശി ഷൈജിൻ ബ്രിട്ടോയാണ് ബാലരാമപുരം പൊലീസിന്‍റെ പിടിയിലായത്. രാമപുരം സ്വദേശിയുടെ പക്കൽ നിന്ന് 81 ലക്ഷം രൂപയാണ് ഇയാൾ തട്ടിയത്. രാമപുരം സ്വദേശി […]

കമിതാക്കളെ വിളിച്ചുവരുത്തി ലൈം​ഗിക ബന്ധത്തിലേർപ്പെടാൻ ആവശ്യപ്പെട്ടു; ശേഷം സൂപ്പർ ​ഗ്ലൂ ശരീരത്തിലൊഴിച്ച് കൊന്നു; വ്യാജസിദ്ധൻ അറസ്റ്റിൽ

ദില്ലി: വനമേഖലയിൽ യുവാവിന്റെയും യുവതിയുടെയും ന​ഗ്നമായ മൃതശരീരങ്ങൾ കണ്ടെത്തിയ സംഭവത്തിൽ 55കാരനായ വ്യാജസിദ്ധൻ അറസ്റ്റിൽ. നവംബർ 18നാണ് രാജസ്ഥാനിലെ ഉദയ്പൂരിലെ കേലബവാടി വനപ്രദേശത്ത് രണ്ട് മൃതദേഹങ്ങൾ ന​ഗ്നമായ നിലയിൽ പൊലീസ് കണ്ടെത്തിയത്. അന്വേഷണത്തിന്റെ പ്രാഥമിക ഘട്ടത്തിൽ കൊലയുടെ രീതി കണക്കിലെടുത്ത്, ദുരഭിമാനക്കൊലയെന്നായിരുന്നു […]

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്ന സ്കൂളിൽ നടന്ന കൗൺസിലിങ്ങിനിടെ ; 67 കാരന്‍ പിടിയിൽ

ഇടുക്കി : വണ്ടിപ്പെരിയാറിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച 67കാരനെ അറസ്റ്റ് ചെയ്തു. തങ്കമല എസ്റ്റേറ്റിൽ ബോബൻ എന്ന് വിളിക്കുന്ന ജോൺ ആണ് പിടിയിലായത്. സ്കൂളിൽ നടന്ന കൗൺസിലിംഗിനിടെയാണ് സംഭവം പെൺകുട്ടി അധികൃതരോട് പറഞ്ഞത്. തുടർന്ന് ചൈൽഡ് ലൈൻ പ്രവർത്തകർ വണ്ടിപ്പെരിയാർ പൊലിസിൽ […]

കൊച്ചിയിൽ കാനയിൽ വീണ് മൂന്നു വയസുകാരന് പരുക്ക്; അപകടം അച്ഛനും അമ്മയ്ക്കുമൊപ്പം നടന്നു വരുന്നതിനിടെ

കൊച്ചി: പനമ്പിള്ളി നഗറിൽ കാനയിൽ വീണ് മൂന്നു വയസുകാരന് പരുക്ക്.കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്നലെ വൈകുന്നേരമാണ് അപകടമുണ്ടായത്. കുട്ടി അഴുക്കുവെള്ളത്തിൽ പൂർണമായും മുങ്ങിപ്പോയിരുന്നു. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്. മെട്രോയിൽ ഇറങ്ങി അമ്മയ്ക്കും അച്ഛനുമൊപ്പം നടന്നുവരികയായിരുന്നു. ഇതിനിടയിലാണ് കാൽ തെറ്റി കാനയിലേക്ക് വീണത്. കാന […]

പിതാവിനെ അപകീര്‍ത്തിപ്പെടുത്തി’; സംസ്‌കൃത കോളജിന് മുന്നില്‍ ബാനര്‍ സ്ഥാപിച്ചതില്‍ വിശദീകരണം തേടി ഗവര്‍ണര്‍;

തിരുവനന്തപുരം: ഗവണ്‍മെന്റ് സംസ്‌കൃത കോളജിന് മുന്നില്‍ ഗവര്‍ണര്‍ക്കെതിരായി ബാനര്‍ സ്ഥാപിച്ച വിഷയത്തില്‍ വിശദീകരണം തേടി ആരിഫ് മുഹമ്മദ് ഖാന്‍. കോളജിന് മുന്നില്‍ ഗവര്‍ണറുടെ പിതാവിനെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലാണ് എസ്എഫ്‌ഐ ബാനര്‍ സ്ഥാപിച്ചത്. സംസ്‌ക്യത കോളജ് പ്രിന്‍സിപ്പലിനോടാണ് ഗവര്‍ണര്‍ വീശദികരണം തേടിയത്. കോളജിനുമുന്നില്‍ […]

എറണാകുളത്ത് സ്വകാര്യ ബസ് പണിമുടക്ക്, കെഎസ്ആർടിസി ഇന്ന് അധിക സർവീസ് നടത്തും; ആവശ്യങ്ങളിൽ നടപടിയുണ്ടായില്ലെങ്കിൽ ഈ മാസം 30 മുതൽ അനിശ്ചിതകാല സമരം

കൊച്ചി : എറണാകുളം ജില്ലയിൽ ഇന്ന് സ്വകാര്യ ബസ് പണിമുടക്ക്. പൊലീസും മോട്ടോർ വാഹന വകുപ്പും ബസ് തൊഴിലാളികളെയും ഉടമകളെയും അന്യായമായി പീഡിപ്പിക്കുന്നുവെന്നാരോപിച്ചാണ് സമരം. എറണാകുളം ജില്ല ബസുടമ തൊഴിലാളി സംയുക്ത സമരസമിതിയാണ്  സൂചന പണിമുടക്ക് നടത്തുന്നത്. ആവശ്യങ്ങളിൽ നടപടിയുണ്ടായില്ലെങ്കിൽ ഈ […]