സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് ജോലിയുടെ ഭാഗമായി ലഭിച്ചത് കുട മാത്രം; മാസങ്ങള്‍ ആയിട്ടും വേതനം കിട്ടിയില്ല, പരാതിയുമായി ബില്‍ഒമാര്‍

Spread the love

കോഴിക്കോട്: സംസ്ഥാനത്ത് എസ്‌ഐആർ ഉള്‍പ്പെടെ തെരഞ്ഞെടുപ്പ് ജോലികള്‍ ചെയ്ത ബിഎല്‍ഒമാർക്ക് മാസങ്ങള്‍ ആയിട്ടും വേതനം നല്‍കിയില്ലെന്ന് പരാതി. ഇതര സംസ്ഥാനങ്ങളില്‍ കൂടിയ പ്രതിഫലം നല്‍കുമ്പോഴും കേരളത്തില്‍ തുച്ഛ വേതനമാണ് നല്‍കുന്നതെന്ന് ബിഎല്‍ഒമാർ പറഞ്ഞു.

video
play-sharp-fill

കിട്ടാനുള്ള പ്രതിഫലം തന്നെ കുടിശികയാണ്. വേതനം ആവശ്യപ്പെട്ട് കോഴിക്കോട് ജില്ലാ കളക്ടർക്ക് ബിഎല്‍ഒമാർ നിവേദനം നല്‍കി.

എസ്‌ഐആർ പ്രഖ്യാപിച്ചത് മുതല്‍ വോട്ടെടുപ്പ് വരെ മാസങ്ങളോളം വിശ്രമമില്ലാതെ പണിയെടുത്തവരാണ് ബിഎല്‍ഒമാർ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വോട്ടർപട്ടിക പുതുക്കല്‍ മുതല്‍ വോട്ടർ സ്ലിപ്പ് വിതരണം വരെ നീളുന്നതായിരുന്നു ജോലികള്‍. എന്നാല്‍ പറഞ്ഞ കൂലി ഇതുവരെ ലഭിച്ചിട്ടില്ല. മാസങ്ങള്‍ കഴിഞ്ഞിട്ടും പ്രതിഫലം ലഭിക്കാതായതോടെ കോഴിക്കോട് ജില്ലയിലെ ബിഎല്‍ഒമാർ കളക്ടറെ നേരില്‍ കണ്ട് നിവേദനം നല്‍കി.

നിലവില്‍ ലഭിക്കേണ്ട കുടിശിക തുക വലുതാണ്. വോട്ടെടുപ്പ് ദിനത്തില്‍ സഹായകേന്ദ്രം ഒരുക്കിയതിന് ലഭിക്കേണ്ട 900 രൂപ. സ്ലിപ്പ് വിതരണത്തിനുള്ള 600 രൂപ. ഹോം വോട്ടിങ് വകയിലുള്ള 650 രൂപ. അങ്ങനെ 2000 മുതല്‍ 6000 രൂപ വരെ ഓരോരുത്തർക്കും ലഭിക്കാനുണ്ട്.

എന്നാല്‍ ജോലിയുടെ ഭാഗമായി ഇതുവരെ കിട്ടിയത് വോട്ടെടുപ്പിന്റെ തലേന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റേതെന്ന് പറഞ്ഞു നല്‍കിയ ഒരു കുട മാത്രമാണെന്ന് പരാതിക്കാർ പറയുന്നു.

 

വോട്ടർ പട്ടികയുടെ കൃത്യത ഉറപ്പാക്കാൻ വീടുകള്‍ തോറും കയറി വിവരങ്ങള്‍ ശേഖരിച്ച ബിഎല്‍ഒമാർ, അർഹമായ വേതനത്തിനായി ഇപ്പോള്‍ കളക്ടറേറ്റ് കയറി ഇറങ്ങുകയാണ്. അർഹമായ വേതനം അനുവദിക്കണമെന്നും ഓണറേറിയം വർദ്ധന അടക്കം ഉടന്‍ പ്രാബല്യത്തില്‍ വരുത്തണമെന്നുമാണ് പ്രധാന ആവശ്യം. അടിയന്തര ഇടപെടല്‍ ഉണ്ടായില്ലെങ്കില്‍ വരും ദിവസങ്ങളില്‍ പ്രതിഷേധത്തിലേക്ക് കടക്കാനാണ് തീരുമാനം.