video
play-sharp-fill

രാജവെമ്പാല ” പെട്ടു ” ; നിർത്തിയിട്ടിരുന്ന കാറിന്റെ ബോണറ്റിനുള്ളിൽ കയറിയ രാജവെമ്പാല കുടുങ്ങി ; മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിൽ പാമ്പിനെ പുറത്തെടുത്തു !

വയനാട്: മുറ്റത്ത് നിർത്തിയിട്ടിരുന്ന കാറിന്റെ ബോണറ്റിനുള്ളില്‍ രാജവെമ്പാലയെ കണ്ടെത്തി.കാട്ടിക്കുളം പനവല്ലി റോഡില്‍ കുണ്ടത്തില്‍ പുഷ്പജന്റെ വീട്ടിലെ ഷെഡില്‍ നിര്‍ത്തിയിട്ട കാറിന്റെ ബോണറ്റിനുള്ളിലാണ് രാജവെമ്പാല കുടുങ്ങിയത്. ഇന്നലെ രാത്രിയിലാണ് സംഭവം നടന്നത്.പകല്‍ സമയം പാമ്പ് കാര്‍ ഷെഡിലേക്ക് കയറിയതായി വീട്ടുകാര്‍ പറഞ്ഞു.ചേരയാണെന്നാണ് കരുതിയിരുന്നത്.രാത്രിയിലും […]

മേലുദ്യോഗസ്ഥരുടെ പീഡനം ; ഏറനാട് എക്സ്പ്രസ്സിൽ റെയിൽവേ ജീവനക്കാരൻ തൂങ്ങിമരിച്ചു; സംഭവം കന്യാകുമാരി റെയിൽവേ സ്റ്റേഷനിൽ ; അന്വേഷണവുമായി റെയിൽവേ

തിരുവനന്തപുരം: റെയിൽവേ ജീവനക്കാരൻ തൂങ്ങിമരിച്ച നിലയിൽ. ഏറനാട് എക്സ്പ്രസിന്റെ കോച്ചിന് പുറത്ത് റെയിൽവേ ജീവനക്കാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത് . അരുൾവായ്മൊഴി സ്വദേശി സ്വാമിനാഥനെയാണ് മരിച്ചത് . ശനിയാഴ്ച പുലർച്ചയാണ് കോച്ചിന് പുറത്ത് തൂങ്ങിയ നിലയിൽ സ്വാമിനാഥനെ കണ്ടെത്തിയത്. കന്യാകുമാരി റെയിൽവേ […]

ഓൺലൈൻ വിതരണക്കമ്പനി ജീവനക്കാരിയെ തടഞ്ഞുനിർത്തി അക്രമിച്ചു ; യുവതിയുടെ പരാതിയിൽ ഒരാൾ അറസ്റ്റിൽ ; അക്രമണം വിതരണത്തിനായെത്തിയ സാധനങ്ങളുമായി സ്കൂട്ടറിൽ പോകവേ

മാവേലിക്കര: ഓൺലൈൻ വിതരണക്കമ്പനി ജീവനക്കാരിയെ ആക്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. വാത്തികുളം കോമത്തുപറമ്പിൽ രാജേന്ദ്രനെയാണ് (57) കുറത്തികാട് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം വൈകീട്ടാണ് സംഭവം. വിതരണത്തിനായെത്തിയ സാധനങ്ങളുമായി സ്കൂട്ടറില്‍ പോകുകയായിരുന്ന പെൺകുട്ടിയെ തടഞ്ഞ് നിർത്തി സ്കൂട്ടറിന്‍റെ […]

നാടെങ്ങും “തല്ലുമാല” മയം ; തിരുവനന്തപുരം ജനറൽ ആശുപത്രി വളപ്പിൽ യുവാക്കളുടെ കൂട്ടയടി ; ബാറിൽ തുടങ്ങിയ തർക്കമാണ് ആശുപത്രി വളപ്പിൽ തല്ലിത്തീർത്തത് ; സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്

തിരുവനന്തപുരം : തിരുവനന്തപുരം ജനറൽ ആശുപത്രി വളപ്പിൽ യുവാക്കൾ തമ്മിൽ ഏറ്റുമുട്ടൽ . ബാറിൽ തുടങ്ങിയ തർക്കമാണ് ആശുപത്രി പരിസരത്തെ സംഘർഷത്തിലേക്കു നയിച്ചത്. ഇന്നലെ രാത്രിയിലുണ്ടായ സംഘർഷത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. ഏറ്റുമുട്ടലിൽ ആർക്കെങ്കിലും പരിക്കേറ്റിട്ടുണ്ടോ […]

സംസ്ഥാനത്തെ റേഷൻ കടകളിൽ കുത്തരി കിട്ടാനില്ല ; വിതരണം ചെയ്യുന്നത് പച്ചരി മാത്രം ; അടുത്ത മാർച്ച്‌ വരെ പ്രതിസന്ധി ; സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യം

കൊച്ചി : സംസ്ഥാനത്തെ റേഷൻ കടകളിൽ കുത്തരി ക്ഷാമം. കടകളിൽ നിന്ന് വിതരണം ചെയ്യുന്നത് പച്ചരി മാത്രമാണ് . അടുത്ത വർഷം മാർച്ച് വരെ ഈ സ്ഥിതി തുടരുമെന്നാണ് സൂചന. വിഷയത്തിൽ അടിയന്തരമായി സർക്കാർ ഇടപൊടണമെന്നാണ് റേഷൻ വ്യാപരികളുടെയും കാർഡ് ഉടമകളുടെയും […]

വീട്ടിൽ അതിക്രമിച്ച് കയറി യുവതിക്ക് നേരെ ലൈംഗികാതിക്രമം; വൈക്കം സ്വദേശിയായ 72കാരൻ പോലീസ് പിടിയിൽ

കോട്ടയം : വൈക്കത്ത് യുവതിയുടെ നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ഉദയനാപുരം വാഴമല ഭാഗത്ത് ദേവസ്വം തറ വീട്ടിൽ രാജപ്പനെയാണ് ( 72) വൈക്കം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞ ദിവസം യുവതിയുടെ വീട്ടിൽ […]

ബ്രിട്ടനിൽ മലയാളി നഴ്സും മക്കളും കൊല്ലപ്പെട്ടു ;കൊല്ലപ്പെട്ടത് കോട്ടയം വൈക്കം സ്വദേശികൾ ; കണ്ണൂർ സ്വദേശിയായ ഭർത്താവ് പോലീസ് പിടിയിൽ ; ഇവർ യുകെയിലെത്തിയത് ഒരു വർഷം മുൻപ്

ലണ്ടൻ: കോട്ടയം വൈക്കം സ്വദേശിയായ യുവതിയെയും കുട്ടികളെയും ബ്രിട്ടനിലെ കെറ്ററിങ്ങിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് പിടിയിൽ. കണ്ണൂർ സ്വദേശിയായ സാജുവിനെ(52) പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.ഇവരെ കൊലപ്പെടുത്തിയത് ഭർത്താവാണെന്ന് പോലീസ്. കോട്ടയം വൈക്കം സ്വദേശി അഞ്ജു, മക്കളായ ജീവ, ജാൻവി എന്നിവരെയാണ് […]

അയൽവാസിയുടെ വെട്ടേറ്റ് യുവതിക്ക് ഗുരുതര പരിക്ക് ; അക്രമം വഴിതർക്കത്തെ തുടർന്ന് ; അയൽവാസിയായ പ്രതി ഒളിവിൽ ; യുവതി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ

കണ്ണൂർ: അയൽവാസിയുടെ വെട്ടേറ്റ് യുവതിക്ക് ഗുരുതര പരിക്ക്. കണ്ണൂരിലാണ് സംഭവം. ചാവശ്ശേരി പത്തൊമ്പതാം മൈലിൽ ടി എൻ മൈമൂനയ്ക്കാണ് വെട്ടേറ്റത്. ആക്രമണത്തിന് പിന്നാലെ അയൽവാസിയായ പ്രതി അബു ഒളിവിൽ പോയി. വഴിത്തർക്കമാണ് ആക്രമണത്തിന് കാരണം. മൈമൂന കണ്ണൂർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ […]

ആലപ്പുഴയിൽ കഞ്ചാവുമായി യുവാവ് പിടിയിൽ ; പിടിയിലാകുന്നത് വാഹന പരിശോധനയ്ക്കിടെ ; 8 കിലോ കഞ്ചാവുമായി പിടിയിലായത് തിരുവനന്തപുരം സ്വദേശിയായ 29 കാരൻ

ആലപ്പുഴ : കഞ്ചാവുമായി യുവാവ് പിടിയിൽ. തിരുവനന്തപുരം കവടിയാർ കുറവംകോണം സ്വദേശി സംഗീതി(29) നെയാണ് സൗത്ത് പൊലീസ് പിടികൂടിയത്. ആലപ്പുഴയിൽ നിന്നാണ് ഇയാളെ പിടികൂടുന്നത്. ഇന്നലെ രാത്രി 11 മണിയോടെ ബൈക്കിൽ കഞ്ചാവുമായി പോകുകയായിരുന്ന സംഗീത് വാഹന പരിശോധനയ്ക്കിടെയാണ് പിടിയിലാകുന്നത്. ഇയാളുടെ […]

സംസ്ഥാനത്ത് വീണ്ടും തെരുവുനായ ആക്രമണം; കോഴിക്കോട് ആറുപേർക്ക് തെരുവ് നായയുടെ കടിയേറ്റു ; പരിക്കേറ്റവരിൽ ഒരു സ്ത്രീയുടെ നിലഗുരുതരമാണ് ; പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സയിൽ

കോഴിക്കോട് : സംസ്ഥാനത്ത് വീണ്ടും തെരുവുനായ ആക്രമണം.  കോഴിക്കോട് ആറുപേർക്ക് തെരുവ് നായയുടെ കടിയേറ്റു. മാവൂരിലാണ് ഒരു സ്ത്രീയും അതിഥിത്തൊഴിലാളിയുമടക്കം ആറ് പേർക്ക് തെരുവ് നായയുടെ ആക്രമണത്തിൽ പരിക്കേറ്റത്. നായയുടെ ആക്രമണത്തിൽ പരിക്കേറ്റ സ്ത്രീയുടെ പരിക്ക് ഗുരുതരമാണ്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.