video
play-sharp-fill

പൊൻകുന്നത്ത് ജനമൈത്രി പോലീസ് ഉദ്യോഗസ്ഥന് നായയുടെ കടിയേറ്റു ; സംഭവം ഡ്യൂട്ടിയുടെ ഭാഗമായുള്ള ഗൃഹസന്ദര്‍ശനത്തിനിടെ ; നായയ്ക്ക് പേവിഷബാധയുണ്ടെന്ന് സംശയം

പൊന്‍കുന്നം: ജനമൈത്രി പോലീസ് ഉദ്യോഗസ്ഥന് നായയുടെ കടിയേറ്റു. പൊൻകുന്നം പോലീസ് സ്റ്റേഷനിലെ ജനമൈത്രി സിവില്‍ പോലീസ് ഓഫീസര്‍ വി. രാജന് (49) ആണ് നായയുടെ കടിയേറ്റത് . ഇദ്ദേഹം മുണ്ടക്കയം സ്വദേശിയാണ്. ഡ്യൂട്ടിയുടെ ഭാഗമായുള്ള ഗൃഹസന്ദര്‍ശനത്തിനിടെയാണ് വളര്‍ത്തുനായയുടെ കടിയേറ്റത്. ഇടതു കൈയിൽ […]

ക്രിസ്‌മസ്‌, പുതുവത്സര ആഘോഷ കാലത്തെ തിരക്ക് ; കൂടുതൽ ട്രെയിൻ അനുവദിക്കണമെന്ന് കേരളം; റെയിൽവേ ബോർഡ്‌ ചെയർമാന് കത്തുമായി മന്ത്രി

സ്വന്തം ലേഖകൻ തിരുവനന്തപുരം :ക്രിസ്‌മസ്‌, പുതുവത്സര ആഘോഷ കാലത്തെ തിരക്കൊഴിവാക്കാൻ കൂടുതൽ ട്രെയിൻ അനുവദിക്കണമെന്ന ആവശ്യവുമായി കേരളം. കൂടുതൽ സർവീസുകൾ അനുവദിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ റെയിൽവേ ചുമതലയുള്ള മന്ത്രി വി.അബ്‌ദുറഹിമാൻ റെയിൽവേ ബോർഡ്‌ ചെയർമാൻ വി.കെ.ത്രിപാഠിയ്‌ക്ക്‌ കത്തയച്ചു. നിലവിലെ ട്രെയിനുകളിൽ കോച്ച്‌ വർധിപ്പിക്കണമെന്നും […]

ഭാര്യയോടൊപ്പം വിരുന്നിനെത്തിയ വീട്ടിലെ കുളിമുറിയിൽ ഒളിക്യാമറ സ്ഥാപിച്ചു ; പെൻ മറന്നുവെച്ചെന്ന വ്യാജേന തിരികെയെത്തി ക്യാമറ എടുക്കാൻ ശ്രമം ; സംശയം തോന്നിയ യുവതി പെൻ ക്യാമറ പരിശോധിച്ചപ്പോൾ കണ്ടത് ഞെട്ടിക്കുന്ന ദൃശ്യങ്ങൾ ; യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തിയ കേസിൽ ഐടി വിദഗ്ധൻ പിടിയിൽ

സ്വന്തം ലേഖകൻ കൊച്ചി : സന്ദർശനത്തിനു പോയ വീട്ടിലെ കുളിമുറിയിൽ ഒളിക്യാമറ വച്ച് യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തിയ ഐ.ടി വിദഗ്ദൻ പിടിയിൽ. കോന്തുരുത്തി സ്വദേശി സനലിനെയാണ് എറണാകുളം സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. കുളിമുറിയിൽ പെൻക്യാമറ ഒളിപ്പിച്ച് വെച്ചാണ് ഇയാൾ […]

വീട്ടിൽ ലഹരി സൂക്ഷിച്ചു വില്പന ; വിപണിയിൽ ലക്ഷങ്ങൾ വരുന്ന എംഡിഎംഎയുമായി 37 കാരൻ പിടിയിൽ ; കണ്ടെടുത്തത് 61 ഗ്രാം എംഡിഎംഎ ; ക്രിസ്തുമസ് പുതുവർഷ വിപണി ലക്ഷ്യമിട്ട് എത്തിച്ചതെന്ന് സൂചന

കാസര്‍കോട്: എംഡിഎംഎയുമായി യുവാവ് പോലീസ് പിടിയിൽ. കാസർഗോഡ് വിദ്യാനഗർ മുട്ടത്തൊടിയിൽ മുഹമ്മദ് സവാദ് അലി (37) യെയാണ് പോലീസ് അറസ്റ്റ് ചെയ്തത് . 61 ഗ്രാം എംഡിഎംഎയാണ് ഇയാളുടെ വീട്ടിൽ നിന്ന് പൊലീസ് കണ്ടെത്തിയത്. വിതരണത്തിന് എത്തിച്ചതാണ് ഈ മയക്കുമരുന്നെന്നാണ് പൊലീസ് […]

ഷർട്ടിനുള്ളിൽ കൈ മറച്ച് ഭിക്ഷാടനം ; വ്യാജ ഭിക്ഷക്കാരൻ മറയൂർ പോലീസിന്റെ പിടിയിൽ ; പിടിയിലായത് ശാരീരിക പരിശോധനയിൽ

മറയൂർ: വ്യാജ ഭിക്ഷക്കാരൻ പിടിയിൽ. തമിഴ്നാട് ഉദുമലൈയിൽ നിന്നെത്തിയ വ്യാജ ഭിക്ഷക്കാരൻ ഹക്കീമിനെയാണ് മറയൂർ പോലീസ് പിടികൂടിയത്. മറയൂർ ബാബുനഗറിൽ ഒറ്റക്കൈയ്യുമായി ഭിക്ഷ യാചിക്കുന്ന യുവാവിനെ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട എസ്.ഐ. പി.ജി.അശോക് കുമാറും സംഘവും യുവാവിനെ ചോദ്യം ചെയ്തു. ഹക്കീമിന്റെ […]

ആരെങ്കിലും കുഴിയിൽ വീണ് മരിച്ചാലെ ഞങ്ങൾ കുഴിയടക്കൂ ; കഞ്ഞിക്കുഴി റെയിൽവേ മേൽപ്പാലത്തിൽ മരണക്കുഴി; പാലത്തിലെ കുഴിയിൽ ചാടി ഇരുചക്ര വാഹനങ്ങൾ അപകടത്തിൽ പെടുന്നത് നിത്യസംഭവം; കളക്ടറും ജില്ലാ പൊലീസ് മേധാവിയുമടക്കമുള്ളവർ വീട്ടിലേക്ക് പോകുന്ന വഴിയിലെ മരണക്കുഴി ഒന്ന് നികത്താമോ സാറന്മാരേ !

കോട്ടയം : കഞ്ഞിക്കുഴിയിലെ റെയിൽവേ മേൽപ്പാലത്തിന്റെ പണിപൂർത്തീകരിച്ചിട്ട് മൂന്നുവർഷത്തോളം ആയതേയുള്ളൂ. പക്ഷേ പാലത്തിൽ രണ്ട് കുഴി ഉണ്ടായിട്ട് മാസങ്ങളായി. കളക്ടറും ഡെപ്യൂട്ടി കളക്ടറും ജില്ലാ പോലീസ് മേധാവിയുമൊക്കെ നിരന്തരം കടന്നുപോകുന്ന വഴിയാണിത്…എന്നാൽ ഈ അപകട കുഴി മൂടാൻ ഇതുവരെയും അധികാരികൾ തയ്യാറായിട്ടില്ല. […]

മലയാളികൾക്ക് വിയർപ്പിന്റെ അസുഖം ; പണിയെടുക്കാതെ നാട്ടുകാരെ പറ്റിച്ചും വെട്ടിച്ചും കള്ളും കഞ്ചാവുമടിച്ച് തെക്ക് വടക്ക് നടക്കുന്നു; അന്യസംസ്ഥാന തൊഴിലാളികൾ കേരളത്തിൽ നിന്നും പ്രതിദിനം കൊണ്ടു പോകുന്നത് 300 കോടിയിലധികം രൂപ; കേരളത്തിന്റെ സാമ്പത്തിക തകർച്ചയ്ക്ക് കാരണം പ്രതിവർഷം നാട് കടക്കുന്ന ഒരു ലക്ഷം കോടി രൂപ

ഏ.കെ. ശ്രീകുമാർ കോട്ടയം: വിയർപ്പിന്റെ അസുഖമുള്ള മലയാളി പണിയെടുക്കാതെ നാട്ടുകാരെ പറ്റിച്ച് കള്ളും കഞ്ചാവുമടിച്ച് വീട്ടുകാർക്കും, നാട്ടുകാർക്കും ശല്യമായി നടക്കുകയാണ്. പല വീടുകളിലും അരപ്പട്ടിണിയാണ്. 30 ലക്ഷത്തോളം വരുന്ന അന്യസംസ്ഥാന തൊഴിലാളികൾ കേരളത്തിൽ നിന്നും ദിവസവും നാടുകടത്തുന്നത് മുന്നൂറ് കോടി രൂപയ്ക്കു […]

അർജന്റീന ആരാധകനായ 16കാരൻ കുഴഞ്ഞുവീണു മരിച്ചു; സംഭവം ലോകകപ്പ് വിജയാഘോഷത്തിനിടെ ; ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല; പോസ്റ്റ്‌മോര്‍ട്ടത്തിലെ മരണകാരണം വ്യക്തമാകൂ

കൊല്ലം : ലോകകപ്പ് വിജയാഘോഷത്തിനിടെ 16കാരന്‍ കുഴഞ്ഞു വീണു മരിച്ചു. കൊല്ലം കോട്ടയ്ക്കകം സ്വദേശികളായ അജയ് – സീനാ ദമ്പതികളുടെ മകന്‍ അക്ഷയ് ആണ് മരിച്ചത്. കടുത്ത അര്‍ജന്റീന ആരാധകനായിരുന്നു അക്ഷയ് വിജയാഘോഷത്തിനൊപ്പം പോകുന്നതിനിടെ പെട്ടെന്ന് തളര്‍ന്ന് റോഡ് വക്കില്‍ വീഴുകയായിരുന്നു. […]

ഡിസംബറിൽ റെക്കോർഡ് മഴ ; കഴിഞ്ഞ 25 വർഷത്തിനിടയിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ച മാസം ;ഡിസംബർ 1 മുതൽ 18 ലഭിച്ചത് 84.7 mm മഴ

തിരുവനന്തപുരം: ഡിസംബറിൽ റെക്കോർഡ് മഴ. കഴിഞ്ഞ 25 വർഷത്തിനിടയിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ച മാസമായി 2022 ഡിസംബർ . ഡിസംബർ 1 മുതൽ 18 വരെയായി ഇതുവരെ ലഭിച്ചത് 84.7 mm മഴയാണ് . ഡിസംബർ മാസത്തിൽ ഏറ്റവും കൂടുതൽ […]

രാസലഹരിക്ക് പിന്നാലെ മദ്യവും; മാഹിയിൽ നിന്ന് വയനാട്ടിലേക്ക് മദ്യം കടത്തൽ ; മിനി പിക്കപ്പ് വാനിൽ കടത്താൻ ശ്രമിച്ച 17 ലിറ്ററോളം മദ്യവുമായി ഡ്രൈവർ പിടിയിൽ

കല്‍പ്പറ്റ: വയനാട്ടിലേക്ക് മാഹിയിൽ നിന്ന് മദ്യം കടത്താൻ ശ്രമിക്കുന്നതിനിടയിൽ ഡ്രൈവർ അറസ്റ്റിൽ . കല്‍പ്പറ്റ ചുഴലി സവിത നിവാസില്‍ ജി. ബാല സുബ്രമണ്യന്‍ (63) ആണ് പിടിയിലായത്. 16.8 ലിറ്റര്‍ മദ്യം ചില്ലറവില്‍പ്പനക്കായി വയനാട്ടിലേക്ക് കൊണ്ടുവരുന്നതിനിടെ പിടികൂടിയത് .ഇയാള്‍ മദ്യം കടത്താന്‍ […]